ഗോധ്രാനന്തര കലാപക്കേസ്; 17 പേരെ കൂട്ടക്കൊല ചെയ്ത കേസിൽ 22 പ്രതികളെ കോടതി വെറുതെ വിട്ടു
സ്വന്തം ലേഖകൻ വഡോദര : 2002ൽ ഗുജറാത്തിലെ ഗോധ്രയിൽ 17 പേർ കൊല്ലപ്പെട്ട കലാപക്കേസിൽ 22 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു. പഞ്ചുമഹൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ന്യൂനപക്ഷ സമുദായംഗങ്ങളായ 17പേരാണ് കൊല്ലപ്പെട്ടത്. കൊല ചെയ്യപ്പെട്ടവരിൽ 2 പേർ കുട്ടികളായിരുന്നു. 2002 ഫെബ്രുവരി എട്ടാം തിയതി പ്രതികൾ 17 പേരെ കൂട്ടക്കൊല ചെയ്തുവെന്നും തെളിവ് നശിപ്പിക്കാൻ ഇവരുടെ മൃതദേഹങ്ങൾ കത്തിച്ചു കളഞ്ഞുവെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. സംഭവം നടന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 22 പേരെ അറസ്റ്റ് ചെയ്തത്. […]