ശർക്കരയുടെ ജി.എസ്.ടി നമ്പർ ഉപയോഗിച്ച് വിറ്റത് വളം: ചങ്ങനാശേരിയിൽ ഒരാൾ പൊലീസ് പിടിയിലായി; പിടിയിലായത് തമിഴ്‌നാട് സ്വദേശി

ശർക്കരയുടെ ജി.എസ്.ടി നമ്പർ ഉപയോഗിച്ച് വിറ്റത് വളം: ചങ്ങനാശേരിയിൽ ഒരാൾ പൊലീസ് പിടിയിലായി; പിടിയിലായത് തമിഴ്‌നാട് സ്വദേശി

സ്വന്തം ലേഖകൻ
ചങ്ങനാശേരി: ശർക്കര വിൽക്കാനുള്ള കമ്പനിയുടെ ജി.എസ്.ടി നമ്പറിന്റെ മറവിൽ യൂറിയ വിൽപ്പന നടത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിലായി. ചങ്ങനാശേരി മാർക്കറ്റിലെ വ്യാപാരിയുടെ ജി.എസ്.ടി നമ്പർ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. തമിഴ്‌നാട്ടിൽ നിന്നും ഈ ജി.എ്‌സ്.ടി നമ്പർ ഉപയോഗിച്ച് സംഘം യൂറിയ കയറ്റി അയക്കുകയായിരുന്നു. തമിഴ്നാട് കടലൂർ സ്വദേശിയായ ഡ്രൈവർ മണിയനാണ് (48) പിടിയിലായത്. യൂറിയയുമായെത്തിയ ലോറിയം പിടിച്ചെടുത്തു. തിരുച്ചിറപ്പള്ളി ശ്രീലക്ഷ്മിട്രേഡേഴ്സ് ഉടമ വടിവേൽ രാജാമണിയുടെ പേരിൽ ചങ്ങനാശ്ശേരി സ്വദേശി അറിയാതെ നികുതിവെട്ടിപ്പ് നടത്തിയതിനും വഞ്ചനയ്ക്കും കേസെടുത്തിട്ടുണ്ട്. 50 ലോഡ് യൂറിയ ആണ് ചങ്ങനാശ്ശേരി മാർക്കറ്റിലെ ശർക്കരവ്യാപാരസ്ഥാപനമായ മറിയ ട്രേഡേഴ്സിന്റെ ജി.എസ്.ടി. നമ്പറുപയോഗിച്ച് കേരളത്തിലേയ്ക്ക് കടത്തിയത്. 50 ലോഡ് യൂറിയയാണ് ഇങ്ങനെ കടത്തിയത്. 25 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പാണ് ഇതിലൂടെ നടന്നിരിക്കുന്നതെന്ന് ജി.എസ്.ടി.വിഭാഗം ഉദ്യോഗസ്ഥർ പോലിസിനെ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി നടന്നുവന്ന ഇഴ വെട്ടിപ്പ് കഴിഞ്ഞദിവസം പെരുമ്പാവൂരിൽ നടന്ന പരിശോധനയിൽ ജി.എസ്.ടി.ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. പെരുമ്പാവൂരിലെ പ്ലൈവ്വുഡ് ഫാക്ടറികളിൽ ഉപയോഗിക്കുന്ന പശ നിർമ്മിക്കുന്നതിനായാണ് ഈ യൂറിയ കടത്തിയിരുന്നതെന്നാണ് ലോറിഡ്രൈവർ പോലീസിനോട് പറഞ്ഞത്. ജി.എസ്.ടി. വിഭാഗം ഉദ്യോഗസ്ഥരുടെ നിർദേശത്തെതുടർന്ന് കോട്ടയം എസ്.പി പി.എസ് സാബു, ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ,  സി.ഐ പി.വി.മനോജ് കുമാർ,എസ്.ഐ.കൃഷ്ണൻകുട്ടി,സാജൻമാത്യു,മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് മണിയനെയും ലോറിയും കസ്റ്റഡിയിലെടുത്തത്.