കുന്തത്തിന്റെ മൂർച്ച നോക്കാൻ കാടുകയറി മോദി ; ഡിസ്‌കവറി ചാനലിന്റെ മാൻ വേഴ്‌സസ് വൈൽഡ് എന്ന പരിപാടിയിൽ മോദിയും

കുന്തത്തിന്റെ മൂർച്ച നോക്കാൻ കാടുകയറി മോദി ; ഡിസ്‌കവറി ചാനലിന്റെ മാൻ വേഴ്‌സസ് വൈൽഡ് എന്ന പരിപാടിയിൽ മോദിയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡിസ്‌കവറി ചാനലിൻറെ പ്രസിദ്ധമായ പരിപാടിയിൽ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിൽ സംപ്രഷണം ചെയ്യുന്ന മാൻ വേഴ്‌സസ് വൈൽഡ് എന്ന പരിപാടിയിലാണ് ബെയർ ഗ്രിൽസിനൊപ്പം മോദിയും എത്തുന്നത്. ബെയർ തന്നെയാണ് ഇതു സംബന്ധിച്ചു ട്വീറ്റ് ചെയ്തത്. പരിപാടി ഓഗസ്റ്റ് 12-ന് ചാനലിൽ സംപ്രേഷണം ചെയ്യും. 180 രാജ്യങ്ങളിൽ ലഭ്യമാകുന്നതാണ് ഈ ഷോ.

വന്യജീവി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം എന്നിവയെക്കുറിച്ച് ബോധവത്കരണമാണു പരിപാടിയുടെ ലക്ഷ്യം. ഉത്തരാഖണ്ഡിലെ ജിംകോർബറ്റ് ദേശീയോദ്യാനത്തിലാണ് ഈ പരിപാടി ചിത്രീകരിച്ചത്. കാടിനുള്ളിലേക്കു മോദിയും ബെയറും നടത്തുന്ന യാത്രയാണ് പരിപാടിയുടെ ചുരുക്കം. ഇന്ത്യയുടെ പ്രധാനമന്ത്രി മുളകൊണ്ട് കുന്തം പോലുള്ള ആയുധമുണ്ടാക്കുന്നതും തോണി തുഴയുന്നതും ദൃശ്യങ്ങളിൽ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 14-ന് ജമ്മു കാശ്മീരിലെ പുൽവാമയിൽ 44 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്ന സമയത്ത് മോദി ഡിസ്‌കവറി ചാനലിൻറെ പരിപാടി ചിത്രീകരിക്കുകയായിരുന്നെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുൽവാമ ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടും മോദി ഷൂട്ടിംഗ് തുടർന്നെന്നു പ്രതിപക്ഷവും ആരോപിച്ചു. ഇതിനോടു കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിരുന്നില്ല.