play-sharp-fill
ഔഷധ ഗുണങ്ങള്‍ ഏറെ; രോഗ പ്രതിരോധശേഷി കൂട്ടാന്‍ മികച്ചത്; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഗ്രാമ്പൂ….

ഔഷധ ഗുണങ്ങള്‍ ഏറെ; രോഗ പ്രതിരോധശേഷി കൂട്ടാന്‍ മികച്ചത്; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഗ്രാമ്പൂ….

കോട്ടയം: ഔഷധ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ഗ്രാമ്പൂ.

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയുമാണ് ഗ്രാമ്ബൂ. മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗ്രാമ്ബൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ മികച്ചതാണ്.

ചുമ, ജലദോഷം തുടങ്ങിയവ രോഗങ്ങളെ പമ്ബ കടത്താൻ ഗ്രാമ്ബൂ ഡയറ്റില്‍ ഉല്‍പ്പെടുത്തുന്നത് നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമ്ബൂതൈലം ചേര്‍ത്തുള്ള ചെറു ചൂടുവെള്ളം തൊണ്ടയില്‍ കൊണ്ടാല്‍ തോണ്ടവേദന പൂര്‍ണമായും ശമിക്കും. ഗ്രാമ്ബൂ തൈലം ചേര്‍ത്ത തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നത് കഫകെട്ട്, ജലദോഷം തുടങ്ങിയവയ്ക്ക് നല്ലതാണ്.

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഗ്രാമ്ബൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടായനും ഗ്രാമ്ബൂ സഹായിക്കും.

ഭക്ഷണശേഷം ഒരു ഗ്രാമ്ബൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കും. കൂടാതെ വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമായി ഗ്രാമ്ബൂ ഉപയോഗിച്ചാല്‍ മതിയാകും.