ഗാനമേളയ്‌ക്കിടെ എസ്‌ഐയുടെ തല കല്ലുകൊണ്ട് ഇടിച്ച കേസ്; രണ്ട് പേര്‍ പൊലീസ് പിടിയില്‍
തൃശൂര്‍: എസ്‌ഐയുടെ തല കല്ലുകൊണ്ട് ഇടിച്ച സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍.
പുതിയങ്ങാടി സ്വദേശി അനന്തു (22), അഖില്‍ (24) എന്നിവരാണ് പിടിയിലായത്.
തളിക്കുളം പുതിയങ്ങാടി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിലെ ഗാനമേളയ്‌ക്കിടെ ആണ്പ്രതികള്‍ എസ്‌ഐയെ ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.വലപ്പാട് എസ്‌ഐ എബിന്റെ തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.
ഗാനമേളയ്‌ക്കിടെ അടിപിടി നടന്നിരുന്നു. തുടര്‍ന്ന് ഉത്സവക്കമ്മിറ്റി അംഗങ്ങള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ച് മടങ്ങി.
എന്നാല്‍ പത്തരയോടെ വീണ്ടും പ്രശ്നങ്ങള്‍ അരങ്ങേറുന്നതായി സന്ദേശം ലഭിച്ചതോടെ എസ്‌ഐയും സംഘവും വീണ്ടും സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കല്ലുകൊണ്ട് എസ്‌ഐയുടെ തലയില്‍ അടിക്കുകയായിരുന്നു.
കേസില്‍ രണ്ട് പേരെക്കൂടി പിടികിട്ടാനുണ്ടെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.