സിദ്ധ ചികിത്സാരംഗത്ത് ശാന്തിഗിരിയുടെ സംഭാവനകൾ മഹത്തരം : മന്ത്രി ജി. ആർ. അനിൽ

സിദ്ധ ചികിത്സാരംഗത്ത് ശാന്തിഗിരിയുടെ സംഭാവനകൾ മഹത്തരം : മന്ത്രി ജി. ആർ. അനിൽ

സ്വന്തം ലേഖകൻ

പോത്തൻകോട് : സിദ്ധ ചികിത്സരംഗത്ത് ശാന്തിഗിരിയുടെ സംഭാവനകൾ മഹത്തരമാണെന്നും ശാന്തിഗിരിയിൽ പ്രവർത്തിച്ചിരുന്ന ഡോ.കെ.ജഗന്നാഥൻ ദേശീയ കമ്മീഷനുകീഴിൽ രൂപീകൃതമായ നാലു ബോർഡുകളിൽ ഒന്നിന്റെ പ്രസിഡന്റായതിൽ അഭിമാനമുണ്ടെന്നും ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി. ജി.ആർ. അനിൽ. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ മിനികോൺഫറൻസ് ഹാളിൽ വച്ചു നടന്ന അനുമോദനചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭാരതീയ ചികിത്സാവിഭാഗങ്ങളുടെ പ്രസകതി ജീവിതത്തിൽ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞ ഒരാളാണ് താനെന്നും കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിൽ ഇത്തരം ചികിത്സാവിഭാഗങ്ങളുടെ പങ്ക് എടുത്തുപറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് ബോർഡ് ഓഫ് സിദ്ധ, യുനാനി ആന്റ് സോവ് റിഗ്പയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ.കെ. ജഗന്നാഥനെ ആദരിച്ചു. ശാന്തിഗിരി ഹെൽത്ത് കെയർ ആന്റ് റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി ചടങ്ങിൽ മഹനീയ സാന്നിധ്യമായി. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അനിൽകുമാർ, വാർഡ് മെമ്പർ കോലിയക്കോട് മഹീന്ദ്രൻ, ശാന്തിഗിരി ആശ്രമം ഉപദേശക സമിതി അംഗങ്ങളായ പ്രദീപ്കുമാർ. ഡി, ഉണ്ണികൃഷ്ണപ്രസാദ്. റ്റി.കെ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ, പി.ടി.എ പ്രതിനിധി ഹൻസ്‌‌രാജ്. ജി. ആർ, ജ്യോതി ഉദയഭാനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രമോദ് എം. പി സ്വാഗതവും എസ്.വിജയൻ നന്ദിയും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രഗല്ഭർ ഓൺലൈനിലൂടെ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ചു.