മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മുങ്ങി മരിച്ചത് ആറിനു കുറുകെ നീന്തുന്നതിനിടെ; മരിച്ചത് വൈക്കം സ്വദേശി
തേർഡ് ഐ ബ്യൂറോ
കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മീനച്ചിലാറ്റിൽ പേരിൽ കടവിൽ ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് യുവാവ് മുങ്ങി മരിച്ചത്. വൈക്കം കുടവെച്ചൂർ കോയിപ്പറമ്പിൽ മേരിക്കുട്ടിയുടെ മകൻ ജോമോൻ ( 37 ) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെ പേരൂർ പായിക്കാട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജോമോനും സുഹൃത്തും. സുഹൃത്ത് കുളിച്ചതിനു ശേഷം കരയ്ക്കു കയറി പോയെങ്കിലും ജോമോൻ ആറിനു കുറുകെ നീന്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടനിർമ്മാണ ജോലികൾക്കായി എത്തി പായിക്കാട് കവലയിലെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോമോൻ. കോട്ടയത്തുനിന്നും എത്തിയ ഫയർ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് 5.30 മണിയോടെ മൃതദേഹം കണ്ടെത്തി ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .