ജിപിഎസ് നോക്കി കാറോടിച്ചു; യുവതികള്‍ കടലിലെത്തി

ജിപിഎസ് നോക്കി കാറോടിച്ചു; യുവതികള്‍ കടലിലെത്തി

സ്വന്തം ലേഖകൻ

ഹോണോലുലു(യു.എസ്): ജിപിഎസ് നോക്കി കാറോടിച്ച വിനോദസഞ്ചാരികള്‍ ചെന്നുവീണത് കടലില്‍. യുഎസിലെ ദ്വീപ് സംസ്ഥാനമായ ഹവായിയിലാണ് സംഭവം.

ഹവായിയിലെ ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയ രണ്ടു യുവതികളാണ് കടലില്‍ വീണത്. ജിപിഎസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിയുകയും കാര്‍ കടലില്‍ വീഴുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വെള്ളത്തില്‍ മുങ്ങിയ വാഹനത്തെ സമീപത്തുണ്ടായിരുന്നവര്‍ കയര്‍ കെട്ടി ഉയര്‍ത്തി. ശേഷം ഇരുവരെയും പുറത്തെത്തിച്ചു. ഇരുവരും സഹോദരിമാരാണെന്നാണ് വിവരം. “മഴ പെയ്യുന്നതു കാരണം ഞാന്‍ ഒതുങ്ങിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് കാര്‍ കടലില്‍ വീണത്. കടലില്‍ വീണെങ്കിലും അവര്‍ പരിഭ്രാന്തരായില്ല. അവര്‍ അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു” വീഡിയോ റെക്കോര്‍ഡ് ചെയ്ത പ്രദേശവാസി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :