സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന ; നടപടി സരിത്തിന്റെ കുറ്റസമ്മതമൊഴിയിൽ നിന്നും ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് സൂചന

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന ; നടപടി സരിത്തിന്റെ കുറ്റസമ്മതമൊഴിയിൽ നിന്നും ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് സൂചന

സ്വന്തം ലേഖകൻ

കോഴിക്കോട് : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന. കോഴിക്കോട് അരക്കിണറിലുള്ള ജ്വല്ലറിയിലാണ് കസ്റ്റംസ് കോഴിക്കോട് യൂണിറ്റ് പരിശോധന നടത്തിയത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സരിത്തിന്റെ കുറ്റസമ്മതമൊഴി ഉൾപ്പെടെ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി സംജു(39)വിനെ അറസ്റ്റ് ചെയ്തിരുന്നു. കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന സ്വർണം ജ്വല്ലറികൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംജുവിന് പുറമെ ഇയാളുടെ സഹോദരനെയും ഭാര്യപിതാവിനെയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡി.ആർ.ഐ പിടികൂടിയിരുന്നു.

ഇതിന് പുറമെ കേസിൽ പ്രതിയായ സന്ദീപ് നായരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ജ്വല്ലറികളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

അതേസമയം മലപ്പുറം സ്വദേശികളായ കേസിൽ 2 പേരെകൂടി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.