സംസ്ഥാനത്ത് ഇന്ന് (27/03/2024) സ്വര്‍ണവിലയില്‍ വര്‍ധന; പവന്‍ വില 49,080 രൂപയിലെത്തി ; സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സംസ്ഥാനത്ത് ഇന്ന് (27/03/2024) സ്വര്‍ണവിലയില്‍ വര്‍ധന; പവന്‍ വില 49,080 രൂപയിലെത്തി ; സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണവില 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസത്തിനിടെ 520 രൂപ കുറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം

ഗ്രാമിന് 6135 രൂപ

പവന് 49,080 രൂപ