സംസ്ഥാനത്ത് ഇന്ന് ( 14 / 04 / 2023 ) സ്വർണവിലയിൽ വർദ്ധനവ്; 440 രൂപ വർധിച്ച്  ഒരു  പവൻ സ്വർണത്തിന് 45,320 രൂപയായി

സംസ്ഥാനത്ത് ഇന്ന് ( 14 / 04 / 2023 ) സ്വർണവിലയിൽ വർദ്ധനവ്; 440 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 45,320 രൂപയായി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിട്ടു. മുന്‍ റെക്കോര്‍ഡായ 45,000 കടന്നും സ്വര്‍ണവില കുതിച്ചു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കീഴടക്കിയത്. 45,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 5665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചിനാണ് ആദ്യമായി സ്വര്‍ണവില 45,000 രൂപയിലെത്തിയത്. പിന്നിടുള്ള ദിവസങ്ങളില്‍ കുറഞ്ഞെങ്കിലും വീണ്ടും വില ഉയരുന്ന പ്രവണതയാണ് കഴിഞ്ഞ ദിവസങ്ങള്‍ മുതല്‍ പ്രകടമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.

Tags :