ആലുവയിൽ മാതൃസഹോദരന്റെ ബലി തർപ്പണത്തിനെത്തി; ഒഴുക്കിൽപ്പെട്ട കുടുംബാം​ഗങ്ങളെ രക്ഷപ്പെടുത്തി; മനേഷ് മുങ്ങിത്താഴ്ന്നത് മരണത്തിലേക്ക്; മരണകാരണം പുഴയിലെ മണൽക്കുഴിയിൽപ്പെട്ടത്

ആലുവയിൽ മാതൃസഹോദരന്റെ ബലി തർപ്പണത്തിനെത്തി; ഒഴുക്കിൽപ്പെട്ട കുടുംബാം​ഗങ്ങളെ രക്ഷപ്പെടുത്തി; മനേഷ് മുങ്ങിത്താഴ്ന്നത് മരണത്തിലേക്ക്; മരണകാരണം പുഴയിലെ മണൽക്കുഴിയിൽപ്പെട്ടത്

സ്വന്തം ലേഖകൻ

കൊച്ചി: ബലി തർപ്പണ ചടങ്ങുകൾക്കിടെ പുഴയിലെ മണൽക്കുഴിയിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എരൂർ കല്ലുപറമ്പിൽ കെഎം മനേഷ് (42) ആണ് മരിച്ചത്. പാഴൂർ മണൽപ്പുറത്തിനു സമീപമുള്ള കടവിൽ ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം.

മനേഷിന്റെ മാതൃസഹോദരന്റെ ബലി തർപ്പണത്തിനായി 20അം​ഗ സംഘമാണ് പാഴൂരിൽ എത്തിയത്. മണൽപ്പുറത്തിനു സമീപം പുഴയോരത്തു മൺത്തിട്ടയിൽ നിന്ന അമൽ, സജിൻ, സൂര്യദേവ് എന്നിവർ കാൽവഴുതി വെള്ളത്തിൽ വീണു. നീന്തലറിയുമായിരുന്ന മനേഷ് മൂന്ന് പേരെയും രക്ഷിച്ച് കരയിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ മനേഷ് മണൽ വാരൽ നടന്ന കുഴിയിൽ മുങ്ങിപ്പോകുകയായിരുന്നു. പുഴയുടെ പല ഭാ​ഗങ്ങളിലായി ഇത്തരം കുഴികളുണ്ട്. ഒപ്പമുണ്ടായിരുന്നവരും നീന്തൽ പരിശീലനം നടത്തിയിരുന്നവരും ചേർന്നു കരയിലെത്തിച്ചു. പിന്നീട് ജെഎംപി ആശുപത്രിയിൽ എത്തിച്ചെങ്കിലും രിച്ചു.

ആദ്യം വെള്ളത്തിൽ വീണ മൂന്ന് പേർക്കു ആരക്കുന്നം എപി വർക്കി മിഷൻ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി. മനേഷ് ഇലക്ട്രീഷ്യനാണ്. ഭാര്യ: വിദ്യാലക്‌ഷ്മി (മുത്തൂറ്റ് ഫിനാൻസ്, കൊച്ചി). മക്കൾ: ദക്ഷ, ദിയ.