ജി-മെയിലിലെ പിഴവ് ചൂണ്ടിക്കാട്ടി: മലയാളി യുവാവിന് ലോട്ടറിയടിച്ചു; ജി-മെയിലിന്റെ സമ്മാനം ലഭിച്ചത് പാലക്കാട് നെഹ്‌റുകോളേജ് വിദ്യാർത്ഥിയ്ക്ക്

ജി-മെയിലിലെ പിഴവ് ചൂണ്ടിക്കാട്ടി: മലയാളി യുവാവിന് ലോട്ടറിയടിച്ചു; ജി-മെയിലിന്റെ സമ്മാനം ലഭിച്ചത് പാലക്കാട് നെഹ്‌റുകോളേജ് വിദ്യാർത്ഥിയ്ക്ക്

തേർഡ് ഐ ബ്യൂറോ

പാലക്കാട്: ജി-മെയിലിന്റെ പിഴവ് ചൂണ്ടിക്കാട്ടാൻ വെല്ലുവിളിച്ച യുവാവിനു ലോട്ടറിയടിച്ചു. ജി -മെയിലിന്റെ പിഴവുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയ മലയാളി യുവാവിനാണ് സമ്മാനം അടിച്ചത്. പാമ്പാടി നെഹ്‌റുകോളേജിലെ വിദ്യാർത്ഥിയ്ക്കു രണ്ടായിരം ഡോളറാണ് ജി മെയിൽ സമ്മാനമായി നൽകിയത്.

പാമ്പാടി നെഹ്‌റു കോളജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥി അലനല്ലൂർ കടിയംപറമ്പ് ഷഫീക്ക് റഹ്മാനാണു ഗൂഗിളിന്റെ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമിലൂടെ (വിആർപി) സമ്മാനം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നികുതി കുറച്ച് 1.32 ലക്ഷം രൂപ ലഭിച്ചു. ഗൂഗിൾ പോലുള്ള കമ്പനികൾ അവരുടെ ഉൽപന്നങ്ങളിലെയോ സേവനങ്ങളിലെയോ ബഗുകളും സുരക്ഷാ പിഴവുകളും കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നവർക്കു സമ്മാനം നൽകാറുണ്ട്. ഒരു വ്യക്തിയുടെ ഇമെയിലിൽ മറ്റൊരു ഇമെയിൽ കൂടി ആഡ് ചെയ്യാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാ പിഴവാണു ഷഫീക്ക് ചൂണ്ടിക്കാട്ടിയത്