സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി ഇ.ഡി : സ്വപ്‌നയേയും സരിത്തിനെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു ; പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി ഇ.ഡി : സ്വപ്‌നയേയും സരിത്തിനെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു ; പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളായ സ്വപ്ന സുരേഷിനേയും സരിത്തിനേയും എൻഫോഴ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെയാണ് കോടതി അനുമതി നൽകിയത്.

ഇരുവരെയും ജയിലിൽ വച്ച് ചോദ്യം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. മൂന്ന് ദിവസം രാവിലെ 10 മുതൽ നാല് വരെ ചോദ്യം ചെയ്യാം.എന്നാൽ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും കസ്റ്റംസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്ന് ഇഡി കോടതിയിൽ പറഞ്ഞു. അനുമതി ലഭിച്ചതോടെ ഇന്ന് തന്നെ ചോദ്യം ചെയ്ത് തുടങ്ങുകയായിരുന്നു.

റിവേഴ്‌സ് ഹാവലയിലും ചോദ്യങ്ങൾ ഉണ്ടാകും. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിനെ കൂടാതെ ഉന്നതർക്ക് പങ്കുണ്ടെന്ന് സ്വപ്നയും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു.

ശിവശങ്കറിനെ ചോദ്യം ചെയ്‌പ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചതായും കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരേയും ജയിലിൽ ചോദ്യം ചെയ്യാൻ ഇഡി അനുമതി തേടി കോടതിയിലെത്തിയത്.