play-sharp-fill
വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളാകുന്നു; ഉള്ള ചോറിൽ മുളക് പൊടി ചാലിച്ച് കഴിച്ചു;  പ്രതിയുടെ കയ്യിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങി കേസ് ഒതുക്കിയോ എന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ ജീവൻ ഒടുക്കി  11കാരിയുടെ  അച്ഛൻ; ആരും സംരക്ഷിക്കാനില്ലാതെ  പീഡനത്തിന് ഇരയായ കുറിച്ചി സ്വദേശിനി

വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളാകുന്നു; ഉള്ള ചോറിൽ മുളക് പൊടി ചാലിച്ച് കഴിച്ചു; പ്രതിയുടെ കയ്യിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങി കേസ് ഒതുക്കിയോ എന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ ജീവൻ ഒടുക്കി 11കാരിയുടെ അച്ഛൻ; ആരും സംരക്ഷിക്കാനില്ലാതെ പീഡനത്തിന് ഇരയായ കുറിച്ചി സ്വദേശിനി

സ്വന്തം ലേഖകൻ

കുറിച്ചി: പീഡനത്തിന് ഇരയായ 11കാരിയുടെ അച്ഛൻ തൂങ്ങിമരിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം നാടിനെ നടുക്കിയത്. ദാരിദ്ര്യത്തിനും കഷ്ടതകൾക്കും ഇടയിൽ നാട്ടുകാരുടെ കുത്തുവാക്കുകൾ കൂടി നേരിട്ടതോടെയാണ് യുവാവ് ജീവനൊടുക്കിയത്. കടുത്ത ദാരിദ്ര്യത്തിലൂടെയാണ് ഈ കുടുംബം കടന്നു പോയിരുന്നത്.


ഇവരുടെ വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായിരുന്നു. ചോറുവെച്ച ദിവസം മുളക് പൊടി വിതറിയാണ് കഴിച്ചത്. കറി വെക്കാനുള്ള വക കണ്ടെത്താൻ അവർക്കാവുന്നുണ്ടായില്ല. അടച്ചുറപ്പില്ലാത്ത വീടാണ് ഇവരുടേത്. വാതിലുകളും ജനലുകളും അവിടവിടെ പൊളിഞ്ഞിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് ചുറ്റം മലിന ജലമാണ് കെട്ടികിടക്കുന്നത്. മകൾ പീഡനത്തിന് ഇരയായതിനെ മനക്കരുത്തിലൂടെ നേരിടാൻ ഇവർ ശ്രമിച്ചെങ്കിലും നാട്ടുകാരിൽ ചിലരുടെ കുത്തുവാക്കുകൾ വീണ്ടും അവരെ തളർത്തി. പ്രതിയുടെ കയ്യിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങി കേസ് ഒതുക്കിയോ എന്ന് ചിലർ ചോദിച്ചത് കുട്ടിയുടെ അച്ഛനെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിയിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.

കൂലിപ്പണി ചെയ്താണ് യുവാവ് കുടുംബം നോക്കിയിരുന്നത്. മകൾക്ക് ഇങ്ങനെയൊരു ദുരനുഭവം നേരിട്ടതിന് ശേഷവും അവരെ സഹായിക്കാനും ഒപ്പം നിൽക്കാനും ആരും മുൻപോട്ട് വന്നില്ല. കേസിനൊന്നും പോകാനുള്ള പണം അവരുടെ കയ്യിലുണ്ടായില്ല.

അമ്മയും രണ്ട് പെൺമക്കളും ഉൾപ്പെടുന്ന കുടുംബം ഇനി എങ്ങനെ മുൻപോട്ട് പോകുമെന്നറിയാതെ നിൽക്കുകയാണ്. പലചരക്ക് കടക്കാരനായ കുറിച്ചി പുലികുഴിമറ്റം കുളങ്ങര യോഗിദാസൻ(74)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.