തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതി എസ് ശാന്തി അറസ്റ്റില്‍; അറസ്റ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ
സ്വന്തം ലേഖിക
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി എസ് ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശാന്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നവംബര്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ കീഴടങ്ങിയത്. കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ശാന്തി നേമം സോണിലെ സൂപ്രണ്ടാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് ബിജു , നേമം സോണിലെ കാഷ്യര്‍ സുനിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണില്‍ മാത്രം നടന്നത്.
നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു.
മൂന്ന് സോണുകളിലും പൊലീസ് അന്വേഷണം തുടരുകയാണ്. ശാന്തിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.