സ്നാപ് ചാറ്റ് സൗഹൃദം; മാലയും കൊലുസും ഊരിനല്‍കി വിദ്യാര്‍ത്ഥിനി; ആലപ്പുഴയിൽ യുവാവും സുഹൃത്തും പോലീസ് പിടിയിൽ

സ്നാപ് ചാറ്റ് സൗഹൃദം; മാലയും കൊലുസും ഊരിനല്‍കി വിദ്യാര്‍ത്ഥിനി; ആലപ്പുഴയിൽ യുവാവും സുഹൃത്തും പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ 

ആലപ്പുഴ: ചേപ്പാടുള്ള ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണഭരണങ്ങൾ കൈക്കലാക്കിയ വയനാട് സ്വദേശികളായ യുവാവിനെയും കൂട്ടാളിയെയും കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മിഥുൻദാസ് , അക്ഷയ് എന്നിവരാണ് പിടിയിലായത് . വിദ്യാർത്ഥിനിയെ സ്നാപ് ചാറ്റിലൂടെയാണ് മിഥുൻ ദാസ് പരിചയപ്പെട്ടത്.

വാഹനത്തിന്റെ ആർസി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയിൽ നിന്ന് മൂന്നേ മുക്കാൽ പവൻ സ്വർണം കൈവശപ്പെടുത്തിയത്. പെൺകുട്ടി ഉപയോഗിച്ചിരുന്ന മാലയും സ്വർണ്ണകൊലുസുമാണ് തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽഫോൺ ലൊക്കേഷൻ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിൽ കരീലക്കുളങ്ങര എസ്എച്ച് ഒ ഏലിയാസ്.പി.ജോർജിന്റെ നേതൃത്വത്തിലുള്ള പെലിസ് സംഘം ഇവരെ പിടികൂടി. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.