വീണ്ടും തനിയാവർത്തനം…! ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനം കൂടുതൽ ശക്തമായതോടെ ബ്രിട്ടണിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ

വീണ്ടും തനിയാവർത്തനം…! ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനം കൂടുതൽ ശക്തമായതോടെ ബ്രിട്ടണിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപം കൂടുതൽ ശക്തമായതോടെ ബ്രിട്ടനിൽ കടുത്ത നിയന്ത്രണങ്ങളുമായി ബോറിസ് ജോൺസൺ. ഫെബ്രുവരി അവസാനം വരെ ഈ ലോക്ക്ഡൗൺ നിലനിൽക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

എല്ലാ രക്ഷകർത്താക്കളോടും തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയയ്ക്കണമെന്ന ആഹ്വാനത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്ക് ശേഷം രാജ്യത്തെ പ്രൈമറി സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ടുള്ള ലോക്ക്ഡൗൺ പ്രഖ്യാപനം ബോറിസ് ജോൺസന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക് ഡൗണിൽ അവശതയനുഭവിക്കുന്ന കുട്ടികൾക്കും അവശ്യ സർവ്വീസുകളിൽ ജോലിചെയ്യുന്നവരുടെ കുട്ടികൾക്കും മാത്രമായിരിക്കും സ്‌കൂളുകളിൽ പ്രവേശനത്തിന് അനുമതി ഉണ്ടായിരിക്കുക. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളോടും വീടുകളിൽ തുടരാനും ഓൺലൈൻ വഴി പഠനം തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ചതുപോലെ നടക്കും. നഴ്‌സറികൾക്ക് തുറന്നു പ്രവർത്തിക്കാം. അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന ചില്ലറ വില്പന ശാലകൾ, ഹോസ്പിറ്റാലിറ്റി മേഖല, ജിം, സ്വിമ്മിങ് പൂളുകൾ, മറ്റ് വിനോദകേന്ദ്രങ്ങൾ എന്നിവ പൂർണ്ണമായും അടഞ്ഞു കിടക്കും. എന്നാൽ, കഫേകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവക്ക് ടേക്ക് എവേ സേവനം മാത്രം നൽകാനുള്ള അനുവാദം നൽകിയിട്ടുണ്ട്.

ഇത്തവണ മദ്യം വിൽക്കുവാനുള്ള അനുവാദം ഇല്ല. അതേസമയം, സാമൂഹിക അകലം പാലിച്ച് സമൂഹ ആരാധനകൾ നടത്താം. ജോലിക്ക് പോകാൻ, അത്യാവശ്യ സാധനങ്ങൾ വാങ്ങുവാൻ, കായികാഭ്യാസത്തിന്, മറ്റൊരാളെ ശുശ്രൂഷിക്കുവാൻ, ആരോഗ്യ സംബന്ധിയായ കാര്യങ്ങൾക്ക് എന്നിങ്ങനെ അഞ്ച് കാര്യങ്ങൾക്കായി മാത്രമെ പൊതുജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ അനുവാദമുള്ളു. ചുരുങ്ങിയത് ഏഴ് ആഴ്ച്ചകളെങ്കിലും ഈ നിയന്ത്രണം നിലനിൽക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.