രാജ്യത്തെ ഏറ്റവും ധനികനെന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി ; മുകേഷ് അംബാനിയെ പിന്തള്ളി അദാനി മുന്നിൽ എത്തിയത് ; ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം അദാനിക്ക് 97.6 ബില്യണ്‍ ഡോളര്‍ ആസ്തി; ഒന്നാമത് 220 ബില്യണ്‍ ഡോളറുമായി ഇലോണ്‍ മസ്‌ക്
സ്വന്തം ലേഖകൻ
മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഒരിക്കല്‍ കൂടി മുകേഷ് അംബാനിയെ മറികടന്ന് രാജ്യത്തെ ഏറ്റവും ധനികനെന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി.
ഇതോടെ ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ അദാനി ഒന്നാമതെത്തി. ബ്ലുംബര്‍ഗിന്റെ ബില്ല്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം അദാനിയുടെ നിലവിലെ ആസ്തി 97.6 ബില്യണ്‍ ഡോളറാണ്. അംബാനിക്ക് 97 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഇരുവരുടേയും സമ്ബത്ത് തമ്മിലെ അന്തരം 600 മില്യണ്‍ ഡോളറാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ഗൗതം അദാനി 12-ാം സ്ഥാനത്തേക്ക് എത്തി. 13-ാം സ്ഥാനത്താണ് മുകേഷ് അംബാനി. അദാനി ഗ്രൂപ്പിന് എതിരായുള്ള ഹിൻഡൻബര്‍ഗ് ആരോപണങ്ങളില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചതിനെത്തുടര്‍ന്ന് ഇന്നലെ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍ എല്ലാം കുതിച്ചുയര്‍ന്നിരുന്നു. ഇതോടെയാണ് മുകേഷ് അംബാനിയെ പിന്തള്ളി അദാനി ആസ്തിയില്‍ മുന്നിലായത്. നിലവില്‍ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്ബന്നനാണ് ഗൗതം അദാനി.
അദാനി കമ്ബനികളുടെ ഓഹരി വില വൻതോതില്‍ ഉയര്‍ന്നതാണ് ഗൗതം അദാനിക്ക് ഗുണകരമായത്. ഹിൻഡൻബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ ബുധനാഴ്ച സുപ്രീംകോടതി തള്ളിയത് ഗൗതം അദാനിക്ക് ഗുണകരമായിരുന്നു. ഇതിന് പിന്നാലെ വലിയ നേട്ടം അദാനി ഓഹരികള്‍ ഉണ്ടാക്കിയിരുന്നു. സുപ്രീംകോടതി വിധിക്ക് അദാനി കമ്ബനികളുടെ ഓഹരി വില 18 ശതമാനം വരെ ഉയര്‍ന്നിരുന്നു.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഇന്ന് രാവിലെ 9:30 വരെ അദാനിയുടെ ആസ്തി 97.6 ബില്യണ്‍ ഡോളറാണ്. ഹിൻഡൻബര്‍ഗ് ആരോപണങ്ങളില്‍ പുതിയ അന്വേഷണമൊന്നും ആവശ്യമില്ലെന്ന് ഇന്നലെ സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതോടെ അദാനി ഗ്രൂപ് ഓഹരികളുടെ മൂല്യം ഉയരാൻ തുടങ്ങി. ശ്രീലങ്കയിലെ തുറമുഖ പദ്ധതിക്ക് യുഎസ് ഗവണ്‍മെന്റിന്റെ പിന്തുണ, മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന് ശേഷമുള്ള മൊത്തത്തിലുള്ള വിപണി വികാരം എന്നിവയും അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് പിന്തുണയേകി.
പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യണ്‍ ഡോളര്‍)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യണ്‍ ഡോളര്‍)യും. കഴിഞ്ഞ ഡിസംബറില്‍ 4.41 ബില്യണ്‍ ഡോളറിന്റെ നേട്ടവുമായി ബ്ലൂംബര്‍ഗിന്റെ പട്ടികയില്‍ അദാനി 16-ാം സ്ഥാനത്തെത്തിയിരുന്നു.
അമ്ബരപ്പിക്കുന്ന വളര്‍ച്ചയാണ് വരുമാനത്തിന്റെയും ബിസിനസിന്റെയും കാര്യത്തില്‍ അദാനി നേടിക്കൊണ്ടിരിക്കുന്നത്. 1988- ലാണ് അദാനി ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. കടല്‍, വിമാനത്താവള മാനേജ്മെന്റ്, വൈദ്യുതി ഉല്‍പ്പാദനം, വിതരണം, ഖനനം, പ്രകൃതിവാതകം തുടങ്ങി വിവിധ മേഖലകളിലേക്ക് അദാനി ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അദാനിയുടെ ഉടമസ്ഥതയിലുള്ളതും പങ്കാളിത്തമുള്ളതുമായ 26 സ്ഥാപനങ്ങളാണ് നിലവിലുള്ളത്.
ഗൗതം അദാനിയും മുകേഷ് അംബാനിയും കഴിഞ്ഞാല്‍ ഷാപൂര്‍ മിസ്ട്രിയാണ് ഇന്ത്യയിലെ സമ്ബന്നരുടെ പട്ടികയില്‍ മൂന്നാമതുള്ളത്. 34.6 ബില്യണ്‍ ഡോളറാണ് മിസ്ട്രിയുടെ ആസ്തി. 33 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ശിവ്‌നാടാര്‍ നാലാമതുണ്ട്. 25.7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി അസിം പ്രേംജിയാണ് അഞ്ചാമത്.
അതേസമയം, ആഗോള സമ്ബന്നരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌കാണ് ഒന്നാമത്. 220 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. 169 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ജെഫ് ബെസോസ് രണ്ടാമതുണ്ട്. ബെര്‍ണാര്‍ അര്‍ണോള്‍ട്ട് ബില്‍ഗേറ്റ്‌സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക
1 ഇലോണ്‍ മസ്‌ക് – 220 ബില്യണ്‍ ഡോളര്‍
2 ജെഫ് ബെസോസ് – 169 ബില്യണ്‍ ഡോളര്‍
3 ബെര്‍ണാഡ് അര്‍നോള്‍ട്ട് – 168 ബില്യണ്‍ ഡോളര്‍
4 ബില്‍ ഗേറ്റ്‌സ് – 138 ബില്യണ്‍ ഡോളര്‍
5 സ്റ്റീവ് ബാല്‍മര്‍ – 128 ബില്യണ്‍ ഡോളര്‍
6 മാര്‍ക്ക് സക്കര്‍ബര്‍ഗ് – 126 ബില്യണ്‍ ഡോളര്‍
7 ലാറി പേജ് – 124 ബില്യണ്‍ ഡോളര്‍
8 വാറൻ ബഫറ്റ് – 122 ബില്യണ്‍ ഡോളര്‍
9 ലാറി എല്ലിസണ്‍ – 120 ബില്യണ്‍ ഡോളര്‍
10 സെര്‍ജി ബ്രിൻ – 117 ബില്യണ്‍ ഡോളര്‍
11 കാര്‍ലോസ് സ്ലിം – 102 ബില്യണ്‍ ഡോളര്‍
12 ഗൗതം അദാനി – 97.6 ബില്യണ്‍ ഡോളര്‍
13 മുകേഷ് അംബാനി – 97 ബില്യണ്‍ ഡോളര്‍