play-sharp-fill
ഗ്യാസ് സിലണ്ടറുകളിൽ കയറി അടുക്കളവരെ കൊവിഡ് എത്തുമോ..! വൃത്തിഹീനമായ അന്തരീക്ഷത്തിൽ എത്തുന്ന ഗ്യാസ് സിലിണ്ടറുകൾ കൊവിഡ് ഭീതി പടർത്തുന്നു; സിലിണ്ടറുകൾ വൃത്തിയാക്കിയെത്തിക്കണമെന്ന ആവശ്യവുമായി ഉപഭോക്താക്കൾ

ഗ്യാസ് സിലണ്ടറുകളിൽ കയറി അടുക്കളവരെ കൊവിഡ് എത്തുമോ..! വൃത്തിഹീനമായ അന്തരീക്ഷത്തിൽ എത്തുന്ന ഗ്യാസ് സിലിണ്ടറുകൾ കൊവിഡ് ഭീതി പടർത്തുന്നു; സിലിണ്ടറുകൾ വൃത്തിയാക്കിയെത്തിക്കണമെന്ന ആവശ്യവുമായി ഉപഭോക്താക്കൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വീടിന്റെ പടികയറിയെത്തുന്ന ഗ്യാസ് സിലണ്ടർ കണ്ടാൽ , വെള്ളം കണ്ടിട്ട് വർഷങ്ങളായി കാണുമെന്നു തോന്നാത്ത ആരുണ്ട്..! ചെളി പുരണ്ട് പെയിന്റ് തെറിച്ചാണ് വീട്ടിലെത്തുന്ന മിക്ക ഗ്യാസ് സിലിണ്ടറുകളും കിടക്കുന്നത്. ഈ ഗ്യാസ് സിലണ്ടറുകൾ, എവിടങ്ങളിൽ ആരുടെ കൈകളിലൂടെയാണ് വീടുകളിൽ എത്തുന്നത് എന്നതിനു യാതൊരു തെളിവുമില്ല. ഈ സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ മാർഗങ്ങൾ ഉറപ്പാക്കി വേണം ഗ്യാസ് സിലണ്ടറുകൾ വീടുകളിൽ എത്തിക്കാൻ എന്ന നിർദേശം ഉയരുന്നത്.

നിലവിലെ സാഹചര്യത്തിൽ വീടുകളിൽ എത്തുന്ന ഗ്യാസ് സിലണ്ടറുകളിൽ പലതിലും ചെളി പുരണ്ടാണിരിക്കുന്നത്. ഈ ഗ്യാസ് സിലണ്ടറുകൾ പലപ്പോഴും ഗ്യാസ് ഫില്ലിങ് സ്റ്റേഷനുകൾ മുതൽ വീടുകൾ വരെയുള്ള യാത്രയ്ക്കിടെ പല സ്ഥലങ്ങളിൽ ഇറങ്ങിയും കയറിയുമാണ് എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന സിലിണ്ടറുകൾ പലപ്പോഴും പ്രായോഗികമായ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഇവ ഏതു തരത്തിലാണ് സാനിറ്റൈസ് ചെയ്യുന്നത് എന്നു വീട്ടുകാർക്കു പോലും അറിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് വീടുകളിൽ ഗ്യാസ് സിലണ്ടർ ഏറ്റെടുക്കും മുൻപ് കൂടുതൽ ശ്രദ്ധ നൽകുന്നത്. ലോറികളിൽ നൂറുകണക്കിനു സിലിണ്ടറുകളാണ് ഒരേ സമയം കയറ്റുന്നത്. ഇത്തരത്തിൽ കയറ്റുന്ന സിലിണ്ടറുകൾ ഏജൻസികൾ തന്നെ സാനിറ്റൈസ് ചെയ്യണമെന്നാണ് നിർദേശം. ഓരോ ഗ്യാസ് സിലിണ്ടറും സാനിറ്റൈസ് ചെയ്ത് ലോറിയിൽ കയറ്റുക എന്നത് പക്ഷേ പ്രായോഗികമായ കാര്യമില്ല.

ഈ സാഹചര്യത്തിൽ ഓരോ വീടുകളും, വീട്ടുകാരും തന്നെ ഈ കാര്യം ശ്രദ്ധിക്കുകയാവും ഉചിതം. വീട്ടിൽ എത്തിക്കുന്ന സിലിണ്ടർ സാനിറ്റൈസ് ചെയ്ത ശേഷം മാത്രം വീടുകൾക്കുള്ളിലേയ്ക്കു കയറ്റുക. വീട്ടിൽ വച്ചു തന്നെ സിലിണ്ടർ വീട്ടിലുള്ള സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച് കഴുകുക. ഇത് കൂടാതെ അൽപ സമയം വീടിനു പുറത്ത് വച്ച ശേഷം മാത്രം സിലിണ്ടർ ഉള്ളിലേയ്ക്ക് എടുക്കുക. ഇത്തരത്തിൽ ജാഗ്രത പാലിച്ച് ഗ്യാസ് സിലിണ്ടർ വഴി കൊവിഡ് പടർന്നു പിടിക്കുന്നത് തടയാൻ സാധിക്കും.