തൊടുപുഴയിലെ ഏഴു വയസുകാരനെ ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛൻ കൊടുംക്രൂരൻ..! കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻ, ആദ്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നു തെളിയുന്നു; കുട്ടിയുടെ അച്ഛന്റെ മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു

തൊടുപുഴയിലെ ഏഴു വയസുകാരനെ ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛൻ കൊടുംക്രൂരൻ..! കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻ, ആദ്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നു തെളിയുന്നു; കുട്ടിയുടെ അച്ഛന്റെ മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: തൊടുപുഴയിൽ ഏഴു വയസുകാരനെ ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നടത്തിയ ക്രൂരതയുടെ കഥകൾ പുറത്ത്. കുട്ടിയുടെ അച്ഛനായ ബിജുവിനെ പ്രതിയായ രണ്ടാനച്ഛൻ അരുൺ ആനന്ദ് തന്നെ കൊലപ്പെടുത്തിയതാണെന്ന് സംശയമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.

ഇതേത്തുടർന്ന് രണ്ട് വർഷം മുമ്പ് മരിച്ച ബിജുവിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്തു നിന്നും ക്രൈംബ്രാഞ്ച് പുറത്തെടുത്ത് പരിശോധന നടത്തി. ഇതോടെയാണ് ബിജുവിന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്ന സൂചന പുറത്തു വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 മാർച്ച് 28നാണ് തൊടുപുഴയിൽ ആര്യനെന്ന ഏഴ് വയസ്സുകാരനെ രണ്ടാം പിതാവ് അരുൺ ആനന്ദ് ഭിത്തിയിലടച്ച് കൊലപ്പെടുത്തിയത്.പത്ത് ദിവസം മരണത്തോട് മല്ലിട്ട് കുഞ്ഞ് ഏപ്രിൽ ആറിന് വിട പറഞ്ഞു.

ഈ സംഭവത്തിന് നാല് മാസം മുമ്പാണ് ആര്യൻറെ അച്ഛൻ ബിജു മരിക്കുന്നത്. ഹൃദയാഘാതമാണെന്ന നിഗമനത്തെ തുടർന്ന് മൃതദേഹം സംസ്‌കരിച്ചു. ബിജു മരിച്ച് ഏതാനും മാസങ്ങൾക്കകം അഞ്ജന, ബിജുവിന്റെ ബന്ധുവായ അരുണിനൊപ്പം ജീവിക്കാൻ തുടങ്ങി.

ബിജുവിന്റെ മരണം കൊലപാതകമാണോ എന്ന് തുടക്കത്തിലെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. എങ്കിലും അന്വേഷണമുണ്ടായില്ല.എന്നാൽ ആര്യന്റെ മരണശേഷം ബിജു മരിച്ച ദിവസം രാത്രി അഞ്ജന ബിജുവിന് കുടിക്കാനായി പാൽ നൽകിയിരുന്നു എന്ന ഇളയ കുട്ടിയുടെ മൊഴി കൂടി ലഭിച്ചതോടെ സംശയം ബലപ്പെട്ടു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെത്തി ബിജുവിൻറെ കുഴിമാടം പരിശോധിച്ചത്.

ബിജുവിന് പാലിൽ അഞ്ജന വിഷം കലർത്തി നൽകിയിരുന്നോ, ഇത് അരുൺ ആനന്ദിൻറെ നിർദേശ പ്രകാരമായിരുന്നോ എന്നതാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും തുടർ നടപടികൾ.
സംഭവത്തിൽ ആര്യൻറെ അമ്മ അഞ്ജനയേയും ബാലശിക്ഷാ വകുപ്പ് പ്രകാരം കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റ് ചെയ്തിരുന്നു.