കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ കമ്പമ്മേട്ടിൽ കട്ടപ്പന സ്വദേശി പിടിയിൽ
സ്വന്തം ലേഖകൻ
കുമളി: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ കമ്പമേട്ടിൽ കട്ടപ്പന സ്വദേശി പിടിയിൽ. കമ്പംമെട്ട് എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പക്ടർ കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് 275 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്. കട്ടപ്പന, വെള്ളയാംകുടി ഓവേലിൽ വീട്ടിൽ ബിജു ജോണി (42) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. തമിഴ്നാട് കമ്പത്തു നിന്നും 4000 രൂപ മുടക്കി കഞ്ചാവ് വാങ്ങിയ ശേഷം ട്രിപ്പ് ജീപ്പിൽ കയറി വരുകയായിരുന്നു. കട്ടപ്പനയിലെ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തുന്നയാളാണ് പ്രതി. പരിശോധനകളിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ്.എം.പി, തോമസ് ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ഡെന്നിസൺ ജോസ്, ജസ്റ്റിൻ പി.സി, റ്റിൽസ് ജോസഫ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിജി.കെ.ജെ എന്നിവർ പങ്കെടുത്തു.
Third Eye News Live
0