വാളയാറിൽ വൻ കഞ്ചാവ് വേട്ട; 65 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.

വാളയാറിൽ വൻ കഞ്ചാവ് വേട്ട; 65 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.

സ്വന്തം ലേഖകൻ

വാളയാർ: ആഡംഭര കാറിൽ കടത്തിയ 65 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ പാലക്കാട് ഡാൻസാഫ് സ്ക്വാഡും വാളയാർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വലയിലാക്കി. മലപ്പുറം, പെരിന്തൽമണ്ണ, കൊളത്തൂർ സ്വദേശി അബ്ദുൾ കരീം, വയനാട്, കൽപ്പറ്റ, മുണ്ടേരി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരാണ് ഇന്ന് രാവിലെ വാളയാർ അതിർത്തിയിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്‌.

ആന്ധ്രപ്രദേശ്, അരക്കു വാലിയിൽ നിന്നും കേരളത്തിലേക്ക് ആഡംഭരകാരായ ബി.എം.ഡബ്ളിയു വിൽ ഡിക്കിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 50 ലക്ഷം രൂപയോളം വില വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനമൊട്ടുക്കും നടന്നു വരുന്ന പ്രത്യേക നർകോട്ടിക് ഡ്രൈവ് ഓപ്പറേഷൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് കടത്ത് പിടികൂടിയത്.

പിടിയിലായ കരീമിന് നിലവിൽ പാലക്കാട്, മലപ്പുറം ജില്ല കളിലായി ഏഴോളം മദ്യക്കടത്ത്, കഞ്ചാവ് കേസ്സുകൾ നിലവിലുണ്ട്. ഫാസിലിന് ചീറ്റിങ്ങ് കേസ്സുമുണ്ട്. ജയിലിൽ വച്ചുള്ള പരിചയത്തിലാണ് ഇരുവരും വീണ്ടും കഞ്ചാവ് കടത്തിന് ഇറങ്ങിയത്.

മധ്യ കേരളത്തിലെ കഞ്ചാവ് കച്ചവടക്കാർക്ക് മൊത്തമായി വിൽപ്പന നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. വാളയാർ പോലീസ് കേസ്സ് എടുത്ത് അന്വേഷണം ആരംഭിച്ചു. നടപടി ക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർക്കോട്ടിക് സെൽ DySP M. അനിൽ കുമാർ, വാളയാർ സബ് ഇൻസ്പെക്ടർ R .രാജേഷ്, GSI മാരായ ശശിധരൻ, ഹരിദാസ്, സുജികുമാർ, WSCPO ഷൈനി, CP0 മാരായ രവീഷ്, സാബു, DANSAF സ്ക്വാഡ് അംഗങ്ങളായ S.ജലീൽ, T.R. സുനിൽ കുമാർ, റഹിം മുത്തു, സൂരജ് ബാബു, K. അഹമ്മദ് കബീർ, S. ഷനോസ്, R. രാജീദ്, S. ഷമീർ,T.I. ഷെമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.