ഓണം സ്‍പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് പരിശോധന; വിൽപ്പനക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിൽ; 2.550 കിലോ കഞ്ചാവിനൊപ്പം 18000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു; പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു; ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
ആലപ്പുഴ: ആലപ്പുഴയിൽ വിൽപ്പനക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിൽ.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ശ്രീനാഥ് (25), കോഴിക്കോട് വടകര സ്വദേശി ഷാഹിദ് (28), മലപ്പുറം തിരൂർ സ്വദേശി അരുൺ (25) എന്നിവരെയാണ് ഓണം സ്‍പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ എക്സൈസ് സംഘം പിടികൂടിയത്.
നാലംഗ സംഘത്തിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. 2.550 കിലോ കഞ്ചാവിനൊപ്പം, കഞ്ചാവ് വിറ്റുകിട്ടിയ 18000 രൂപ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയും എക്സൈസുകാർ പിടിച്ചെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്ഷപ്പെട്ട നാലാം പ്രതി തിരുവനന്തപുരം ബോണക്കാട് ബി എ ഡിവിഷൻ സ്വദേശി മനോജിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ മറ്റ് പ്രതികളെ റിമാൻഡ് ചെയ്തു.
Third Eye News Live
0