Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കട്ടപ്പന: കട്ടപ്പനയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ അനധികൃതമായി തിരുവോണം ബമ്പർ ലോട്ടറി വില്‍പന നടത്തുന്നത് തടഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പും പോലീസും ഇടപെട്ടാണ് നിര്‍ത്തിവെപ്പിച്ചത്. ഇടശ്ശേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി ടെക്സ്റ്റയില്‍സിലാണ് നിശ്ചിത തുകയില്‍ കൂടുതല്‍ തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ തിരുവോണം ബമ്പർ സമ്മാനമായി നല്‍കിയിരുന്നത്.

ലോട്ടറി തൊഴിലാളികളുടെ സംഘടന കട്ടപ്പന പോലീസിലും ഭാഗ്യക്കുറി വകുപ്പിലും പരാതി നല്‍കിയതോടെയാണ് നടപടിയുണ്ടായത്. വില്‍പ്പന നിര്‍ത്തിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി വകുപ്പ് പോലീസിന് കത്തുനല്‍കിയിരുന്നു. ഇതോടെയാണ് വില്‍പ്പന നിര്‍ത്തിവെപ്പിച്ചത്. ഏതെങ്കിലും ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനോ ഉത്പന്നങ്ങള്‍ക്കൊപ്പം സൗജന്യമായോ ഭാഗ്യക്കുറി വില്‍ക്കുന്നത് നിയമവിരുദ്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഭാഗ്യക്കുറി അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ലോട്ടറി വില്‍പ്പനക്കാരുടെ സംഘടനയും അറിയിച്ചിട്ടുണ്ട്.