play-sharp-fill
നാല് കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ ; തമിഴ്നാട്ടിൽ നിന്ന് കോവളത്തേക്ക് കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്

നാല് കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ ; തമിഴ്നാട്ടിൽ നിന്ന് കോവളത്തേക്ക് കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്

തിരുവനന്തപുരം : ചൊവ്വരയിൽ 4 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കോവളത്തേക്ക് കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ചൊവ്വാരയിൽ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.

കാട്ടാക്കട സ്വദേശി ശരത് (26), പേരേക്കോണം സ്വദേശികളായ വിഷ്ണു (23), ശ്രീരാഗ് (27), അജി ജോർജ് (28), പാറശ്ശാല സ്വദേശി വിവിൻ (26) എന്നിവരാണ് അറസ്റ്റിലായത്.

പാച്ചല്ലൂർ, വെങ്ങാനൂർ, വിഴിഞ്ഞം, കോവളം, തീരദേശ മേഖലകളിൽ ചെറു പൊതികളിലാക്കി വിൽപന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു. കാട്ടാക്കട, ആര്യനാട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ സംഘം കഞ്ചാവ് വിൽപന നടത്തുന്നുണ്ടോയെന്ന് എക്സൈസ് അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യാറ്റിൻകര എക്സൈസും മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റും സംയുക്തമായാണ് ഇവരെ പിടികൂടിയത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.