ഇടുക്കി കട്ടപ്പനയില്‍ ആഭിചാര കൊലപാതകം ; നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയതായി സംശയം ; വഴിത്തിരിവായത് മോഷണക്കേസുമായി ബന്ധപെട്ട അന്വേഷണം
സ്വന്തം ലേഖകൻ
ഇടുക്കി കട്ടപ്പനയില്‍ ആഭിചാര കൊലപാതകം എന്ന് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.
കട്ടപ്പനയില്‍ നടന്ന മോഷണക്കേസുമായി ബന്ധപെട്ട അന്വേഷണമാണ് വഴിത്തിരിവായത്. കട്ടപ്പന കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസില്‍ അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളിലൊരാളായ വിഷ്ണുവിൻ്റെ അമ്മയെയും സഹോദരിയെയും വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഇവരെ പൊലീസ് മോചിപ്പിച്ചു .നിതീഷ് പൂജാരിയാണ്. മോഷണക്കേസില്‍ ഇരുവരും റിമാൻഡില്‍ ആണ്. കോടതി അവധി ആയതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താല്‍ മാത്രമെ കൊലപാതങ്ങള്‍ സ്ഥിരീകരിക്കാൻ കഴിയൂ.
Third Eye News Live
0