നവമാധ്യമങ്ങളിലൂടെ പരിചയം,പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ യുവാവ് പിടിയിൽ.പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അറസ്റ്റിലായത് ഇരവിപേരൂർ സ്വദേശി ഷിജിൻ.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയ പ്രതിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇരവിപേരൂർ ഭാഗത്ത് കല്ലേലിൽ വീട്ടിൽ തോമസ് ജോൺ മകൻ ഷിജിൻ തോമസ് (23) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പെൺകുട്ടിയോടൊപ്പം തിരുവല്ലയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ വിദ്യ, സി.പി.ഓ മാരായ രാഗേഷ്, സുജമോള്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Third Eye News Live
0