പോക്സോ കേസ് അതിജീവിതയെ ഭിഷണിപെടുത്തുകയും, ചിത്രങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തു; ഇടുക്കി പീരുമേട് സ്വദേശി പോലീസ് പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: പോക്സോ പ്രതിയെ സഹായിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി പീരുമേട് ഗ്ളൻമേരി ഭാഗത്ത് ആഞ്ഞിലി വിളയിൽ വീട്ടിൽ രാജൻ മകൻ രാഹുൽ രാജ് (25) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ പോക്സോ കേസിലെ പ്രതിയായ യുവാവ് നൽകിയ അതിജീവിതയുടെ ചിത്രങ്ങൾ സൂക്ഷിക്കുകയും, അതിജീവിതയെ ഭിഷണിപെടുത്തുകയും, അത് പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത കേസിലാണ് പോലീസ് അറസ്റ്റ്ചെയ്തത്.
പള്ളിക്കത്തോട് എസ്.എച്ച്. ഓ പ്രതീപ് എസ്, എ.എസ്.ഐ രമേശ് ബാബു, സി. പി. ഓ സുഭാഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Third Eye News Live
0