play-sharp-fill
കാപ്പാ നിയമ പ്രകാരം ആറുമാസത്തേക്ക് നാടുകടത്തപ്പെട്ട പ്രതികൾ നിയമം ലംഘിച്ചു;  കോട്ടയം ഗാന്ധിനഗറിലെ അറിയപ്പെടുന്ന രണ്ട് ​ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു

കാപ്പാ നിയമ പ്രകാരം ആറുമാസത്തേക്ക് നാടുകടത്തപ്പെട്ട പ്രതികൾ നിയമം ലംഘിച്ചു; കോട്ടയം ഗാന്ധിനഗറിലെ അറിയപ്പെടുന്ന രണ്ട് ​ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു

ഗാന്ധിനഗർ : കാപ്പാ നിയമ പ്രകാരം ആറുമാസത്തേക്ക് നാടുകടത്തപ്പെട്ട പ്രതികൾ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന രണ്ട് റൗഡികളെ പോലീസ് അറസ്റ്റ് ചെയ്തുു.

കോട്ടയം ആർപ്പൂക്കര വില്ലേജ്, വില്ലൂന്നി ഭാഗത്ത് ചക്കിട്ടപറമ്പിൽ അഖിൽ രാജു(26), ആർപ്പൂക്കര കരയിൽ വില്ലൂന്നി ഭാഗത്ത് കൊച്ചുപറമ്പിൽ കൊച്ചവൻ എന്ന് വിളിക്കുന്ന അരുൺമോൻ(23) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ ഗാന്ധിനഗർ എസ്.എച്ച്.ഓ ഷിജി. കെ, എസ്.ഐ വിദ്യ വി, സി പി ഒ മാരായ പ്രവീനോ, സുനിൽ പി ആർ, അനീഷ്, രാകേഷ്, ജോജി,സോണി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.