ചിറ്റൂർ തത്തമംഗലത്ത് വൻ കഞ്ചാവ് വേട്ട; 10 കിലോ ഗ്രാം  കഞ്ചാവുമായി ഒഡീഷ  സ്വദേശി പിടിയിൽ

ചിറ്റൂർ തത്തമംഗലത്ത് വൻ കഞ്ചാവ് വേട്ട; 10 കിലോ ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

ചിറ്റൂർ : പത്ത് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചിറ്റൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. ഒഡീഷ, കന്തമാൽ സ്വദേശി ചിത്ര സെൻ പട്ടമാജിയെ:(38) ആണ് ഇന്നു വൈകുന്നേരം തത്തമംഗലം ബസ് സ്റ്റാൻഡ് പരിസരത്തിൽ നിന്നും പിടിയിലായത്.

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രമി ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി ബാബു തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഒറീസ്സയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചത് എന്ന് പ്രതി മൊഴി നൽകി. ട്രൈയിൻ മാർഗ്ഗം കോയമ്പത്തൂർ എത്തി ശേഷം ബസ്സി ലാണ് തത്തമംഗലം വന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ആറ് ലക്ഷം രൂപ വില വരും.

എറണാകുളം ഭാഗത്തേക്ക് കൊണ്ടു പോകുന്ന കഞ്ചാവാണ് പിടികൂടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് പ്രധാന ഉപഭോക്താക്കൾ.

ഒറീസ്സയിലെ കാടുകളിൽ കഞ്ചാവ് വിളവെടുപ്പ് സീസണായയതിനാൽ കേരളത്തിലേക്ക് കഞ്ചാവ് കടത്ത് വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ പോലീസും, എക്സൈസും ചേർന്ന് നൂറു കിലോയോളം കഞ്ചാവാണ് പാലക്കാട് പിടികൂടിയത്. ട്രെയിൻ, ബസ്സ് മാർഗ്ഗമാണ് കഞ്ചാവ് കൊണ്ടുവരുന്നത് കൂടാതെ ചരക്കു ലോറികളിലും കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

പാലക്കാട് ഡിവൈ.എസ്.പി സാജു കെ. എബ്രഹാം, ചിറ്റൂർ എസ്.ഐ സുധീഷ്, ഗ്രേഡ് എസ് ഐമാരായ മുഹമ്മദ് റാഫി, ജയൻ എ.എസ്.ഐമാരായ വിജയകുമാർ ,സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർ ബിബിൻ , ഹോം ഗാർഡ് സന്തോഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ജലീൽ, വി. ജയകുമാർ, ടി.ആർ സുനിൽ കുമാർ, ബി.നസീറലി, സി. വിജയാനന്ദ്, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, എച്ച്.ഷാജഹാൻ, എസ്. ഷനോസ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.