കെ സുധാകരന്റെ ജീവനെടുക്കാൻ ഇടുക്കി ജില്ലാ സെക്രട്ടറിയെന്താ യമധര്‍മ്മ രാജാവാണോ?വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം : സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ പി സി സി പ്രസിഡന്റിന് സിപിഐഎമ്മിന്റെ ഔദാര്യം ആവശ്യമില്ലെന്നും അവര്‍ എന്താ ചെയ്യുന്നതെന്ന് കാണട്ടേയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കെ സുധാകരന്റെ ജീവനെടുക്കുമെന്ന് സൂചിപ്പിക്കാന്‍ ഇടുക്കി ജില്ലാ സെക്രട്ടറി യമധര്‍മ്മ രാജാവാണോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. കാലന്റെ പണി ഇദ്ദേഹത്തെ ആരാണ് ഏല്‍പ്പിച്ചതെന്ന് ആഞ്ഞടിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊലപാതകം കുലത്തൊഴിലായി സ്വീകരിച്ച പാര്‍ട്ടിയാണ് സി പി ഐ എം എന്നും ട്വന്റിഫോറിനോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഒരാളെ തല്ലിക്കൊന്നെന്നും മറ്റൊരാളെ കുത്തിക്കൊന്നെന്നും ഒരുത്തനെ വെടിവെച്ച് കൊന്നെന്നും പറഞ്ഞ എം എം മണിയുടെ ശിഷ്യനാണല്ലോ അദ്ദേഹം. മനുഷ്യരെ കൊല്ലുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്ന് പച്ചയ്ക്ക് ഇടുക്കി ജില്ലാ സെക്രട്ടറി സമ്മതിച്ചിരിക്കുകയാണ്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്?
കോടതികള്‍ക്ക് ആരാച്ചാരെ കിട്ടുന്നില്ല എന്ന പരാതിയുണ്ട്. ഇടുക്കി ജില്ലാ സെക്രട്ടറി ഈ തസ്തികയ്ക്ക് യോജിച്ച ആളാണ്. കണ്ണൂരിലെ സിപിഐഎമ്മിനെ നന്നായറിയുന്ന കരുത്തനായ ഒരു കെപിസിസി പ്രസിഡന്റ് വന്നതുകൊണ്ടാണ് സി പി ഐ എം ഭീഷണിപ്പെടുത്തുന്നത്’.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.