play-sharp-fill
വധഗൂഢാലോചന കേസ്; ദീലീപിന്റെ ഫോണിലെ ചില ഫയലുകൾ നീക്കി ; ഒരു ഫോണിന്  75,000 രൂപ ഈടാക്കിയെന്ന് ലാബ് ഉടമയുടെ മൊഴി; ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച്

വധഗൂഢാലോചന കേസ്; ദീലീപിന്റെ ഫോണിലെ ചില ഫയലുകൾ നീക്കി ; ഒരു ഫോണിന് 75,000 രൂപ ഈടാക്കിയെന്ന് ലാബ് ഉടമയുടെ മൊഴി; ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച്

സ്വന്തം ലേഖകൻ

കൊച്ചി: വധഗൂഢാലോചനാക്കേസിൽ ദിലീപ് മൊബൈൽഫോണുകളിലെ വിവരങ്ങള്‍ നീക്കിയെന്ന് ക്രൈംബ്രാഞ്ച്. മുംബൈയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകളിലെ ഡാറ്റ മാറ്റിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഒരു ഫോണിലെ വിവരങ്ങൾ മാറ്റാൻ 75,000 രൂപ പ്രതിഫലം ലഭിച്ചെന്നാണ് ലാബ് ഉടമ യോഗേന്ദ്ര യാദവന്റെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അതിനിടെ ദിലീപിന്റെ അഭിഭാഷകർക്ക് ലാബ് പരിചയപ്പെടുത്തിയ ആളെ ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കു മുൻപും അഭിഭാഷകർ ലാബിൽ പോയതായും വിവരം.