Spread the love

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.

video
play-sharp-fill

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് രൂപയോളമാണ് വർധിച്ചത്. പെട്രോള്‍ ലീറ്ററിന് 95 പൈസയും ഡീസലിന് 96 പൈസയുമാണ് കൂട്ടിയത്.

പ്രീമിയം പെട്രോളിനും ഡീസലിനും സമാനമായ വർധനയുണ്ട്. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് പുറത്തുവരുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യമായ ഇടവേളകളില്‍ നേരിയ തോതില്‍ വില വർധിപ്പിക്കാനാണ് എണ്ണ കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്.

വിലവർധന നിലവില്‍ വന്നതോടെ കൊച്ചിയില്‍ ഒരു ലീറ്റർ പെട്രോള്‍ വില 109.85 രൂപയായി ഉയർന്നു. ഡീസല്‍ വില 98.73 രൂപയാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 111.71 രൂപയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുകയറിയതിനെത്തുടർന്നാണ് ജനത്തിനു മേല്‍ കടുത്തഭാരമായി ഇന്ധനവില ഉയർത്തിയത്. അടുത്ത ദിവസങ്ങളില്‍ വീണ്ടും വില കൂടുമെന്നാണ് സൂചന.