Spread the love

ഇന്ന് കുട്ടികളിലും മുതിർന്നവരിൽ കൂടുതലായി കാണുന്ന ഒരു അസുഖമാണ് വിറ്റാമിൻ ഡിയുടെ കുറവ്.
ഇന്ത്യയിലെ പത്തിൽ ഒമ്പത് പേരും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നുണ്ട്.

video
play-sharp-fill

കൂടുതല്‍ നേരം വീട്ടിനകത്തോ,ഓഫീസിനകത്തോ തുടരുന്ന ജീവിതശൈലി, സൺസ്ക്രീൻ ഉപയോഗം, മലിനീകരണം എന്നിവ നമ്മുടെ ശരീരത്തിന് ലഭിക്കേണ്ട “സൺഷൈൻ വിറ്റാമിനെ” തടയുന്നു.

ഇത് നമ്മുടെ മാനസികാവസ്ഥയെയും എല്ലുകളുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയെയും നിശബ്ദമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധുനിക ജീവിതചര്യകൾ ഇന്ത്യക്കാരെ വീടിനുള്ളിൽ മാത്രം കഴിയുന്നവരാക്കി മാറ്റിയിരിക്കുന്നു. ഗ്ലാസ് ചുവരുകളുള്ള ഓഫീസുകൾ മുതൽ SPF അടങ്ങിയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വരെ, പ്രകൃതിദത്തമായി ലഭിക്കേണ്ട വിറ്റാമിൻ ഡിയിൽ നിന്ന് നമ്മെ അറിയാതെ തന്നെ അകറ്റുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

70 മുതൽ 90 ശതമാനം വരെ ഇന്ത്യക്കാർക്കും വിറ്റാമിൻ ഡിയുടെ അളവ് വളരെ കുറവാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്‌(ഐസിഎംആര്‍) നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പോഷകാഹാരക്കുറവുകള്‍ ഒന്നായിട്ടാണ് ഡോക്ടര്‍മാരും ഇതിനെ വിശേഷിപ്പിക്കുന്നത്.

വിറ്റാമിൻ ഡി ഒരു വിറ്റാമിനേക്കാൾ ഉപരിയായി ഒരു ഹോർമോണിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഇത് ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും പ്രതിരോധശേഷിയും മസ്തിഷ്ക ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വിറ്റാമിൻ ഡിയുടെ അളവ് കുറയുമ്പോൾ അമിതമായ ക്ഷീണം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ , പേശീവേദന, ഇടയ്ക്കിടെയുള്ള അസുഖങ്ങൾ എന്നിവ ഉണ്ടാകുന്നു.

ഇൻഡോർ ജീവിതശൈലി

നഗരങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരും പകൽ സമയം ഓഫീസുകളിലോ ക്ലാസ് മുറികളിലോ ജിമ്മുകളിലോ ആണ് ചെലവഴിക്കുന്നത്. ജനൽ ഗ്ലാസുകൾ സൂര്യപ്രകാശത്തിലെ യുവിബി രശ്മികളെ തടയുന്നു. വിറ്റാമിൻ ഡി നിർമ്മിക്കാൻ നമ്മുടെ ചർമ്മത്തിന് ഈ രശ്മികൾ അത്യാവശ്യമാണ്.

സൺസ്ക്രീനും വസ്ത്രധാരണവും

ചർമ്മ സംരക്ഷണത്തിനായി ഡോക്ടർമാർ സൺസ്ക്രീൻ ശിപാർശ ചെയ്യുന്നുണ്ടെങ്കിലും, SPF 30 ഉള്ള സൺസ്ക്രീനുകൾ 95 ശതമാനം യുവിബി രശ്മികളെയും തടയുന്നു. ശരീരം പൂർണമായി മറയ്ക്കുന്ന വസ്ത്രധാരണവും വായുമലിനീകരണവും ഈ കുറവ് വർധിപ്പിക്കുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

വായുമലിനീകരണം

ഇന്ത്യൻ നഗരങ്ങളിലെ ഉയർന്ന മലിനീകരണ തോത് ചർമ്മത്തിൽ പതിക്കുന്ന യുവിബി രശ്മികളുടെ അളവ് 60 ശതമാനത്തിലധികം കുറയ്ക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. വിറ്റാമിൻ ഡി നിർമ്മാണത്തിന് ഈ രശ്മികൾ അത്യാവശ്യമാണ്.