കോട്ടയത്ത് സുഹൃത്തുക്കളായ മൂന്ന് പേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് പലഭാഗങ്ങളിലായി; ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയിലും ഒരുമിച്ചുണ്ടായിരുന്നവരെ
സ്വന്തം ലേഖകൻ
കോട്ടയം: പായിപ്പാട് സുഹൃത്തുക്കളായ മൂന്ന് പേരെ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനിൽ, സന്തോഷ്, ജയകുമാർ എന്നിവരാണ് മരിച്ചത്.
തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപത്തെ തോട്ടിൽ മുങ്ങിമരിച്ച നിലയിലാണ് സുനിൽകുമാറിനെ കണ്ടെത്തിയത്. ശ്മശാനത്തിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സന്തോഷിന്റെ മൃതദേഹം. ജയകുമാർ എന്നയാളെ വീടിനുള്ളിൽ തുങ്ങിമരിച്ച നിലയിലും കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രിയിൽ സുനിലും സത്യനും ഒരുമിച്ച് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.
Third Eye News Live
0