
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. സൂപ്പര്‍വൈസര്‍ ട്രെയിനി തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. ആന്തമാനിലെ ഷിപ്പ് റിപ്പയര്‍ യൂനിറ്റിലേക്കാണ് നിയമനം. മെയ് 15ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് കീഴില്‍ സൂപ്പര്‍വൈസര്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്. ആന്തമാന്‍ ഐലന്‍ഡിലെ ശ്രീ വിജയപുരത്ത് പ്രവര്‍ത്തിക്കുന്ന ഷിപ്പ് റിപ്പയര്‍ യൂനിറ്റിലേക്കാണ് നിയമനം. ആകെ ഒഴിവുകള്‍ 02.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്പര്‍വൈസര്‍ ട്രെയിനി (മെക്കാനിക്കല്‍) 1 ഒഴിവ്
സൂപ്പര്‍വൈസര്‍ ട്രെയിനി (ഇലക്ട്രിക്കല്‍) 1 ഒഴിവ്
പ്രായപരിധി
27 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം ഏപ്രില്‍ 30, 2026 അടിസ്ഥാനമാക്കി കണക്കാക്കും.
സൂപ്പര്‍വൈസര്‍ ട്രെയിനി (മെക്കാനിക്കല്‍)
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ.
സൂപ്പര്‍വൈസര്‍ ട്രെയിനി (ഇലക്ട്രിക്കല്‍)
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ ശമ്പളമായി ലഭിക്കും. പുറമെ ലീവ്, മറ്റ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.
Basic pay 28,000.00
DA (at present 53.4%) 14,952.00
HRA (at Andaman 20%) 5,600.00
Perks & Allowances (35%) 9,800.00
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സൂപ്പര്‍വൈസര്‍ ട്രെയിനി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക. അവസാന തീയതി മെയ് 15.
അപേക്ഷ: https://cochinshipyard.in/careerdetail/career_locations/766
വിജ്ഞാപനം: Click







