Spread the love

ന്യൂഡല്‍ഹി: വൈദ്യുതി പ്രതിസന്ധിയില്ലെന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍. പീക് സമയങ്ങളില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന്, പ്രതിസന്ധിയുണ്ടെന്ന വാദം തെറ്റാണെന്നും, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

video
play-sharp-fill

മെയ് രണ്ടിന് പീക് സമയത്ത് 229 ജിഗാവാട്ടിന്റെ ആവശ്യകത ഉണ്ടായിരുന്നു. ഇത് ഒരു പ്രതിസന്ധിയുമില്ലാതെ വിതരണം ചെയ്യാന്‍ കഴിഞ്ഞു. താപവൈദ്യുത നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി സ്റ്റോക്കുണ്ട്. 53.702 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് സ്‌റ്റോക്കുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

കനത്ത ചൂട് രാജ്യത്തെ വൈദ്യുതി ഉപഭോഗം കൂട്ടിയിട്ടുണ്ട്. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 1 മുതല്‍ 27 വരെയുള്ള കാലയളവില്‍ എട്ടുമുതല്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. വേനല്‍ മഴ ആരംഭിച്ചതോടെ ചിലയിടങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.