കൂട്ടിക്കൽ ഓർക്കിഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുണ്ടക്കയം ന്യൂവിഷൻ കണ്ണാശുപത്രിയുടേയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിങ്ങും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു; ക്യാമ്പ് ഒക്ടോബർ 27 ഞായറാഴ്ച 8.30 മുതൽ 12.30 വരെ; സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിൽ

കൂട്ടിക്കൽ ഓർക്കിഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുണ്ടക്കയം ന്യൂവിഷൻ കണ്ണാശുപത്രിയുടേയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിങ്ങും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു; ക്യാമ്പ് ഒക്ടോബർ 27 ഞായറാഴ്ച 8.30 മുതൽ 12.30 വരെ; സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിൽ

മുണ്ടക്കയം: കൂട്ടിക്കൽ ഓർക്കിഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുണ്ടക്കയം ന്യൂവിഷൻ കണ്ണാശുപത്രിയുടേയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിങ്ങും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു. ഒക്ടോബർ 27 ഞായറാഴ്ച 8.30 മുതൽ 12.30 വരെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.

ഓർക്കി‍ഡ് കൺസൾട്ടൻസി മാനേജിംങ് ഡയറക്ടർ അനീഷ് പാലക്കുന്നേൽ ഉമ്മറിന്റെ അധ്യക്ഷതയിൽ കൂട്ടിക്കൽ ​ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഓർക്കിഡ് കൺസൾട്ടൻസി മാനേജർ സുധീഷ് സി സുരേന്ദ്രൻ ചടങ്ങിൽ സ്വാ​ഗതം പറയും. ക്യാമ്പിന്റെ വിതരണം കമ്മ്യൂണിറ്റി ഔട്ട് റീച്ച് മാനേജർ ജോസഫ് ജോസഫ് നടത്തും.

കൂട്ടിക്കൽ ​ഗ്രമപഞ്ചായത്തം​ഗം ജെസി ജോസഫ്, മുണ്ടക്കയം പോലീസ് ഇൻസ്പെക്ടർ രാകേഷ് കുമാർ, ഓർക്കിഡ് പ്രതിനിധി സോണിയ സേവ്യർ എന്നിവർ ചടങ്ങിൽ സംസാരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗജന്യ നേത്ര പരിശോധന, തിമിര പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി നിർണയം, സൗജന്യ മരുന്ന് വിതരണം, ആരോ​ഗ്യ ഇൻഷൂറൻസ് കാർഡ് മെഡിസിപ്പ് കാർഡ് എന്നിവ ഉള്ളവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ, കാർഡില്ലാത്തവർക്ക് മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ എന്നീ സൗകര്യങ്ങൾ ക്യാമ്പിൽ ലഭ്യമാണ്.

കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു മാസത്തേക്ക് ആശുപത്രിയിൽ ഡോക്ടറുടെ സേവനം സൗജന്യമായി ലഭിക്കും. കണ്ണടകൾ ആവശ്യമായി വരുന്നവർ അന്നേ ദിവസം അഡ്വാൻസ് അടച്ച് ബുക്ക് ചെയ്യേണ്ടതാണ്. കണ്ണട ഉപയോ​ഗിക്കുന്നവർ ക്യാമ്പിന് എത്തുമ്പോൾ കണ്ണട കൂടെ കരുതേണ്ടതുമാണ്.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

ഫോൺ: 9747212597 (ബിൻസി), 7907 786 824 ( ആലിയ).

Tags :