ഭക്ഷണം വാങ്ങി നൽകുന്നതിനായി ഹോട്ടലിൽ വിളിച്ചു വരുത്തി: ലാപ്പ് ടോപ്പ് എടുക്കാനെന്ന പേരിൽ മുറിയിലേയ്ക്കു വിളിച്ചു കയറ്റി; വിലപ്പിൽശാല സ്വദേശിയായ പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ ബലാത്സംഗം ചെയ്തു; കോട്ടയം സ്വദേശിയെ തിരക്കി പൊലീസ് എത്തുന്നു; പീഡനത്തിനു ശേഷം മൂന്നു ലക്ഷത്തോളം രൂപയും കവർന്നു

ഭക്ഷണം വാങ്ങി നൽകുന്നതിനായി ഹോട്ടലിൽ വിളിച്ചു വരുത്തി: ലാപ്പ് ടോപ്പ് എടുക്കാനെന്ന പേരിൽ മുറിയിലേയ്ക്കു വിളിച്ചു കയറ്റി; വിലപ്പിൽശാല സ്വദേശിയായ പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ ബലാത്സംഗം ചെയ്തു; കോട്ടയം സ്വദേശിയെ തിരക്കി പൊലീസ് എത്തുന്നു; പീഡനത്തിനു ശേഷം മൂന്നു ലക്ഷത്തോളം രൂപയും കവർന്നു

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: ഭക്ഷണം വാങ്ങി നൽകുന്നതിനായി വിളിച്ചു വരുത്തിയ യുവതിയെ ഹോട്ടൽ മുറിയിൽ എത്തിച്ച് അതിക്രൂരമായി പീഡിപ്പിച്ച കേസിൽ കോട്ടയം സ്വദേശിയ്ക്കായി പൊലീസ് വല വിരിച്ചു. വിളപ്പിൽ ശാല സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, പിന്നീട് ഈ പീഡന വിവരം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തി അതിക്രമം തുടരുകയും ചെയ്ത കേസിലാണ് കോട്ടയം സ്വദേശിയെ പൊലീസ് തേടുന്നത്. കോട്ടയം സ്വദേശി സനൽ റോബർട്ടിനെതിരെയാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

എട്ടു മാസം മുൻപു നടന്ന സംഭവം, വിവാഹ വാഗ്ദാനം നൽകി സനൽ ഒതുക്കി വയ്ക്കുകയായിരുന്നു. തുടർന്നാണ് സംഭവത്തിൽ പൊലീസിൽ ഇപ്പോൾ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തത്. യുവതിയെയും അഞ്ചു സുഹൃത്തുക്കളെയും പാർട്ടിയ്ക്കു എന്ന പേരിൽ വിളിച്ചു വരുത്തിയ ശേഷമാണ് പീഡനത്തിനു കളമൊരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു പെൺകുട്ടികളും രണ്ട് ആൺ സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. തുടർന്നു, യുവതിയുടെ ഒപ്പമുണ്ടായിരുന്നവർ ഭക്ഷണം കഴിച്ച ശേഷം വീട്ടിലേയ്ക്കു മടങ്ങി. രാത്രി ഏറെ വൈകിയതിനാൽ യുവതിയോടു വീട്ടിലേയ്ക്കു പോകേണ്ടെന്നു നിർദേശിച്ച യുവാവ് ഇവിടെ തന്നെ ഒരു ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടെന്നു അറിയിച്ചു. രണ്ടു മുറിയുണ്ടെന്നും അതുകൊണ്ടു തന്നെ പേടിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു യുവാവിന്റെ വാഗ്ദാനം. ഇത് വിശ്വസിച്ച യുവതി ഹോട്ടൽ മുറിയിൽ കഴിഞ്ഞു.

തുടർന്നു, യുവതി ഹോട്ടൽ മുറിയിൽ കഴിയുന്നതിനിടെ ലാപ്പ് ടോപ്പ് എടുക്കാനെന്ന വ്യാജേനെ പ്രതി ഒപ്പം ഉള്ളിൽ കയരുകയായിരുന്നു. തുടർന്നു, യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ ക്രൂരമായി ബലാത്സംഗം ചെയ്തു. തുടർന്നു, അബദ്ധം പറ്റിയതാണ് എന്നും, യുവതിയെ വിവാഹം ചെയ്യാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. ഇതിനു ശേഷം യുവതിയെയും കൂട്ടി പല സ്ഥലങ്ങളിൽ എത്തിയ പ്രതി ഇവിടങ്ങളിൽ എല്ലാം വച്ചു യുവതിയെ പീഡിപ്പിച്ചു.

ഇതിനു ശേഷം പല തവണയായി ഇയാൾ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു. മൂന്നു ലക്ഷത്തോളം രൂപയാണ് ഇയാൾ ഇവരിൽ നിന്നും പല തവണയായി തട്ടിയെടുത്തിരിക്കുന്നത്. നിരവധി ഭാര്യമാരും, അവിഹിത ബന്ധങ്ങളുമുള്ള ഇയാൾ ഒരു വിവാഹ – സാമ്പത്തിക തട്ടിപ്പ് വീരനാണ് എന്നു യുവതി പിന്നീടാണ് മനസിലാക്കിയത്.

ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സോഷ്യൽ വർക്ക് രംഗത്ത് സജീവമായ യുവതി സനലിന്റെ തട്ടിപ്പിൽ വീണതും സോഷ്യൽ വർക്ക് രംഗത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ്. സംഭവത്തിൽ യുവതി പരാതി നൽകിയതോടെ കോട്ടയം ജില്ലയിൽ അടക്കം സനലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.