ട്രേഡിങ് തട്ടിപ്പ് : സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വിറ്റ് 5 ലക്ഷം തട്ടി ; യുവാക്കൾ അറസ്റ്റിൽ
പെരിന്തൽമണ്ണ : ട്രേഡിങ് തട്ടപ്പിലൂടെ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വിറ്റ് അഞ്ചു ലക്ഷം തട്ടിയെ കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ . ട്രേഡിങ് നടത്തിയാൽ വൻതുക സമ്പാദിക്കാമെന്ന് ധാരണയിലാണ് തട്ടിപ്പ് നടത്തിയത്.
പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടൻ അബ്ദുള്‍ഷമീർ (33), പോരൂർ കരുവാറ്റക്കുന്ന് മാഞ്ചീരികരക്കല്‍ മുഹമ്മദ് ഫസീഹ് (18), ചാത്തങ്ങോട്ടുപുറം മലക്കല്‍വീട്ടില്‍ റിബിൻ (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
അങ്ങാടിപ്പുറം സ്വദേശിയാണ് പെരിന്തൽമണ്ണ പോലീസിന് പരാതി സമർപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാക്കൾ മൂന്നു പേരും സ്വന്തം ബാങ്ക് അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടത്തിയത്. യുവാക്കളുടെ പേരില്‍ എടുക്കുന്ന അക്കൗണ്ടുമായി ബന്ധപ്പെട്ട സിംകാർഡ്, എ.ടി.എം. കാർഡ് തുടങ്ങിയവ തട്ടിപ്പുസംഘം വാങ്ങിയെടുത്ത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. അയ്യായിരം മുതല്‍ പതിനായിരം വരെയായിരുന്നു യുവാക്കള്‍ക്ക് ഇതിനുകിട്ടിയ പ്രതിഫലം.
തട്ടിപ്പ് നടത്തിയ മുഖ്യപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള കൂടുതൽ അന്വേഷണത്തിൽ നിരവധിപേർ തട്ടിപ്പിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.