രണ്ട് മിനിറ്റിനുള്ളില്‍ തിരിച്ചടിച്ച് ഫ്രാൻസ് ; അര്‍ജന്റീനയ്‌ക്കെതിരേ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ച് സമനില പിടിച്ച് ഫ്രാന്‍സ് ; സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയാണ് ഇരട്ട ഗോളിൽ  സമനിലയിലെത്തിച്ചത്; ഫൈനലിൽ വമ്പൻ പോരാട്ടം

ദോഹ: അര്‍ജന്റീനയ്‌ക്കെതിരേ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ച് സമനില പിടിച്ച് ഫ്രാന്‍സ്. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയാണ് ടീമിനായി ഇരട്ട ഗോളുകള്‍ നേടി സമനില നേടിക്കൊടുത്തത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ഗോള്‍ശ്രമം നടത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്‌ലാഗുയര്‍ത്തി. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് കൈയ്യിലാക്കി. ഒന്‍പതാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ അര്‍ജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.