play-sharp-fill
സൂപ്പർ മാർക്കറ്റിൽ 500 രൂപ കള്ളനോട്ട് മാറാനെത്തിയ യുവതിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റിനെയടക്കം പിടികൂടിയ സംഭവം; കേസിൽ സീരിയൽ ചലച്ചിത്ര നടനടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ; പ്രതികളുടെ വീടുകളടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ  നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു

സൂപ്പർ മാർക്കറ്റിൽ 500 രൂപ കള്ളനോട്ട് മാറാനെത്തിയ യുവതിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റിനെയടക്കം പിടികൂടിയ സംഭവം; കേസിൽ സീരിയൽ ചലച്ചിത്ര നടനടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ; പ്രതികളുടെ വീടുകളടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു

ചാരുംമൂട്: സൂപ്പർ മാർക്കറ്റിൽ 500 രൂപ കള്ളനോട്ട് മാറാനെത്തിയ യുവതിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റിനെയടക്കം പിടികൂടിയ സംഭവത്തിൽ സീരിയൽ ചലച്ചിത്ര നടനടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ.

സീരിയൽ ചലച്ചിത്ര നടനായ തിരുവനന്തപുരം നേമം കാരയ്ക്ക മണ്ഡപം ശിവൻകോവിൽ റോഡ് സ്വാഹിത് വീട്ടിൽ ഷംനാദ് (ശ്യാം ആറ്റിങ്ങൽ- 40), കൊട്ടാരക്കര വാളകം പാണക്കാട്ട് വീട്ടിൽ ശ്യം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത് (49)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ ഈസ്റ്റ് കല്ലട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊടുവിളമുറിയിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർക്കാരാണ്മ അക്ഷയ് നിവാസിൽ ലേഖ (38)എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരുടെ വീടുകളടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. കടകളിൽ മാറാനായി കൊണ്ടുവന്ന രൂപയുടെ കള്ളനോട്ടുകൾ ഉൾപ്പടെയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ബുധനാഴ്ച ചോയ്സ് സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ലേഖ നൽകിയ 500 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കള്ളനോട്ടുകളൂടെ വൻ ശേഖരം പിടിച്ചെടുക്കുവാൻ കഴിഞ്ഞത്.

ലേഖയെ ചോദ്യം ചെയ്തതോടെയാണ് ക്ലീറ്റസ് ആണ് കള്ള നോട്ടുകൾ തന്നതെന്നും ക്ലീറ്റസിനെ പരിചയപ്പെടുത്തി കൊടുത്തത് രഞ്ജിത്ത് ആണെന്നും ലേഖ പറഞ്ഞു. തുടർന്ന് പൊലീസ് സംഘം ഈസ്റ്റ് കല്ലട എത്തി ക്ലീറ്റസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തതിൽ റിയൽ എസ്റ്റേറ്റ് ബന്ധം വഴി ചാരുംമൂട് ഉള്ള രഞ്ജിത്ത്, ശ്യാം( ഷംനാദ്) എന്നിവർ പിടിയിലാകുന്നത്.

ഇയാളുടെ കൈയ്യിൽ നിന്നും കാറിൽ നിന്നും 2000, 500, 200 രൂപയുടെ നാലു ലക്ഷം രൂപയുടെ കള്ള നോട്ടുകൾ കണ്ടെത്തി. കാറിന്റെ രഹസ്യ അറയിൽ നിന്നുമാണ് കൂടുതൽ നോട്ടുകൾ കണ്ടെത്തിയത്. ശ്യാം അറ്റിങ്ങൽ എന്നത് കള്ളപ്പേരാണെന്നും ഷംനാദ് എന്നാണെന്നും മനസിലാക്കിയ പൊലീസ് തിരുവനന്തപുരം കാരക്കാമണ്ഡപത്തുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ ലാപ് ടോപ്പ്, പ്രിന്റർ, സ്കാനർ, ലാമിനേറ്റർ, നോട്ടുകൾ മുറിക്കുന്നതിനുള്ള കത്തികൾ, ഗ്ലാസ്സ്, മുറിക്കുന്നതിനു വേണ്ടി ഉണക്കി സൂക്ഷിച്ച നിലയിലുള്ള 2000, 500, 200 എന്നീ നോട്ടുകളുടെ പ്രിന്റുകൾ, നോട്ടുകൾ ഒട്ടിക്കുന്നതിനുള്ള പ്രത്യേകം തയ്യാറാക്കിയ പശ എന്നിവ കണ്ടെത്തി.

കഴിഞ്ഞ രണ്ടര വർഷങ്ങളായി കോടികണക്കിന് രൂപയുടെ കള്ളനോട്ടുകൾ പ്രിന്റു ചെയ്തതായി ഷംനാദ് സമ്മതിച്ചിട്ടുണ്ട്. ഈ നോട്ടുകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.