എകെജി സെന്റർ ആക്രമണം; നവ്യ പ്രധാന കണ്ണി, മുൻകൂർ ജാമ്യാപേക്ഷയിൽ 19ന് വിധി പറയും.സംഭവദിവസം രാത്രി പത്തരയോടെ സ്കൂട്ടർ ഗൗരിശരപട്ടത്ത് എത്തിച്ച് ജിതിന് കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സ്കൂട്ടർ കൈമാറിയ ശേഷം ജിതിൻ്റെ കാറിൽ സമയം ചെലവഴിച്ച നവ്യ ഇയാൾ തിരികെ എത്തുന്നതുവരെ കാറിൽ ഉണ്ടായിരുന്നുവെന്നും പറയുന്നു.

എകെജി സെന്റർ ആക്രമണം; നവ്യ പ്രധാന കണ്ണി, മുൻകൂർ ജാമ്യാപേക്ഷയിൽ 19ന് വിധി പറയും.സംഭവദിവസം രാത്രി പത്തരയോടെ സ്കൂട്ടർ ഗൗരിശരപട്ടത്ത് എത്തിച്ച് ജിതിന് കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സ്കൂട്ടർ കൈമാറിയ ശേഷം ജിതിൻ്റെ കാറിൽ സമയം ചെലവഴിച്ച നവ്യ ഇയാൾ തിരികെ എത്തുന്നതുവരെ കാറിൽ ഉണ്ടായിരുന്നുവെന്നും പറയുന്നു.

എകെജി സെന്റർ ആക്രമണക്കേസുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങളായിരുന്നു നിലനിന്നിരുന്നത്. സിപിഎം പ്രവർത്തകർ തന്നെ എകെജി സെന്ററിൽ ബോംബിട്ടു എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. സംഭവം നടന്നത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ പോലീസിന് കഴിയാതിരുന്നതാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കാനുള്ള കാരണം. എന്നാൽ 25 മീറ്റർ അകലെ 7 പൊലീസുകാർ കാവൽനിൽക്കുമ്പോൾ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയാണ് സ്ഫോടക വസ്തു എറിഞ്ഞിരുന്നത്. ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് യൂത്ത് കോൺഗ്രസ് നേതാവും ഒന്നാം പ്രതിയുമായ ജിതിനെ പോലീസ് അറസ്റ്റ് ചെയ്തത്.
​രണ്ട് പേരെ കൂടി പ്രതി ചേർത്തു

ജിതുന്റെ അറസ്റ്റിന് പിന്നാലെയാണ് നവ്യയെയും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെയും ക്രൈംബ്രാഞ്ച് പ്രതി ചേർക്കുന്നത്. ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകയാണ് ടി നവ്യ. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേർത്തത്. എകെജി സെൻ്റർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിനെ സഹായിച്ചത് നവ്യയാണെന്നാണ് കണ്ടെത്തൽ. ഇരുവർക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തുകയായിരുന്നു.

​ജിതിന്റെ കാറിൽ സമയം ചെലവഴിച്ചു
സംഭവദിവസം രാത്രി പത്തരയോടെ സ്കൂട്ടർ ഗൗരിശരപട്ടത്ത് എത്തിച്ച് ജിതിന് കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സ്കൂട്ടർ കൈമാറിയ ശേഷം ജിതിൻ്റെ കാറിൽ സമയം ചെലവഴിച്ച നവ്യ ഇയാൾ തിരികെ എത്തുന്നതുവരെ കാറിൽ ഉണ്ടായിരുന്നുവെന്നും പറയുന്നു. നവ്യ കൈമാറിയ ഈ സ്കൂട്ടറിലെത്തിയാണ് ജിതിൻ എകെജി സെൻ്ററിന് നേരെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞത്. സംഭവശേഷം ഗൗരിശപട്ടത്ത് മടങ്ങിയെത്തിയ ജിതിൻ നവ്യയ്ക്ക് സ്കൂട്ടർ കൈമാറിയ ശേഷം സ്വന്തം കാറിൽ പിന്നീട് യാത്ര നടത്തിയെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​എകെജി സെന്റർ ആക്രമണ നാലാം പ്രതി
എകെജി ആക്രമണ കേസിലെ നാലാം പ്രതിയാണ് നവ്യ. മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 19ന് വരും. ആക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതി നവ്യയാണെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂട്ടർ വാദിച്ചു. സ്‌കൂട്ടറും സ്ഫോടകവസ്‌തുവും എത്തിച്ചു നൽകിയ നാലാം പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. അതേസമയം കേസിൽ നവ്യക്കെതിരായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. വ്യക്തമല്ലാത്ത ക്യാമറ ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചതെന്നും നവ്യ ഉപയോഗിക്കുന്ന സ്കൂട്ടർ മറ്റൊന്നാണെന്നും പ്രതിഭാഗം അഭിഭാഷകനായ അഡ്വ. മൃദുൽ ജോൺ പ്രോസിക്യൂഷനു മറുപടി നൽകി. എകെജി സെന്റർ ആക്രമണക്കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ സുഹൃത്താണ് നവ്യ.