play-sharp-fill

എകെജി സെന്റർ ആക്രമണം; നവ്യ പ്രധാന കണ്ണി, മുൻകൂർ ജാമ്യാപേക്ഷയിൽ 19ന് വിധി പറയും.സംഭവദിവസം രാത്രി പത്തരയോടെ സ്കൂട്ടർ ഗൗരിശരപട്ടത്ത് എത്തിച്ച് ജിതിന് കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സ്കൂട്ടർ കൈമാറിയ ശേഷം ജിതിൻ്റെ കാറിൽ സമയം ചെലവഴിച്ച നവ്യ ഇയാൾ തിരികെ എത്തുന്നതുവരെ കാറിൽ ഉണ്ടായിരുന്നുവെന്നും പറയുന്നു.

എകെജി സെന്റർ ആക്രമണക്കേസുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങളായിരുന്നു നിലനിന്നിരുന്നത്. സിപിഎം പ്രവർത്തകർ തന്നെ എകെജി സെന്ററിൽ ബോംബിട്ടു എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. സംഭവം നടന്നത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ പോലീസിന് കഴിയാതിരുന്നതാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കാനുള്ള കാരണം. എന്നാൽ 25 മീറ്റർ അകലെ 7 പൊലീസുകാർ കാവൽനിൽക്കുമ്പോൾ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയാണ് സ്ഫോടക വസ്തു എറിഞ്ഞിരുന്നത്. ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് യൂത്ത് […]