ജോക്കർ മാൽവെയറിന്റെ സാന്നിധ്യം; നാല് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു; ഈ നാല് ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ ഉടൻ അ‌ൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗിൾ

ജോക്കർ മാൽവെയറിന്റെ സാന്നിധ്യം; നാല് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു; ഈ നാല് ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ ഉടൻ അ‌ൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗിൾ

സ്വന്തം ലേഖകൻ

ജോക്കർ മാൽവയറിന്റെ സാന്നിധ്യത്തെത്തുടർന്ന് നാല് ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്. ആൻഡ്രോയ്ഡ് സിസ്റ്റം ഹാക്ക് ചെയ്യുന്നതിനായി ​സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് മാൽ​വെയർ ജോക്കറാണ്.

2017 മുതലാണ് കൂടുതലായി ​സൈബർ കുറ്റവാളികൾ ഇത് ഉപയോഗിച്ചത്.സ്മാർട്ട് എസ്എംഎസ് മെസേജസ്, ബ്ലഡ് പ്രഷർ മോണിറ്റർ, വോയ്സ് ലാഗ്വേജ് ട്രാൻസലേറ്റർ, ക്വിക്ക് ടെക്സറ്റ് എസ്എംഎസ് എന്നീ നാല് ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ആപ്പുകൾ ഇൻസറ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആപ്പ് ഡാറ്റ മുഴുവനായി നീക്കം ചെയ്ത ശേഷം ആപ്പ് അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗിൾ അറിയിച്ചു.പാസ്‌വേർഡുകളും ഒടിപികളുമുൾപ്പെടെ ശേഖരിക്കാൻ കഴിയുന്ന മാൽവെയറുകളാണ് ഈ നാല് ആപ്പുകളിലുമുള്ളത്.

വ്യക്തിഗത വിവരങ്ങളുടെ സ്‌ക്രീൻഷോട്ടുകളെടുത്ത് സൂക്ഷിക്കാനും നോട്ടിഫിക്കേഷനുകൾ വായിക്കാനും ഈ മാൽവെയറിന് സാധിക്കും. കൂടാതെ ക്രമേണ ഈ മാൽവെയർ ഫോണിന്റെ പൂർണനിയന്ത്രണവും ഏറ്റെടുക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.