കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ  കണ്ടെടുത്തു : മൃതദേഹം തള്ളിയ കിണറ്റിൽ നിന്നും വാരിമാറ്റിയത്  ടൺ കണക്കിന്  മാലിന്യം

കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ കണ്ടെടുത്തു : മൃതദേഹം തള്ളിയ കിണറ്റിൽ നിന്നും വാരിമാറ്റിയത് ടൺ കണക്കിന് മാലിന്യം

സ്വന്തം ലേഖകൻ

മലപ്പുറം: മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയ പന്താവൂർ സ്വദേശി ഇർഷാദിന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെടുത്തു. ഇർഷാദിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന പ്രതികൾ മൊഴി നൽകിയിരുന്നു.

പ്രതികളുടെ ഈ മൊഴിയെ തുടർന്ന് ശനിയാഴ്ച രാവിലെ മുതലാണ് മൃതദേഹത്തിനായികിണറ്റിൽ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ മാലിന്യം തള്ളുന്ന കിണറ്റിൽ തിരച്ചിൽ അതി കഠിനമായിരുന്നു. തിരച്ചിലിന്റെ ഭാഗമായി കിണറ്റിൽനിന്നു രണ്ടുദിവസത്തിനിടെ ടൺ കണക്കിന് മാലിന്യമാണ് പുറത്തേക്കെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികളുടെയും അഗ്‌നിരക്ഷാ സേനയുടെയും സഹായത്തോടെയാണ് പൊലീസ് സംഘം മൃതദേഹം കണ്ടെത്താനായി തിരച്ചിൽ നടത്തിയത്. എന്നാൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ തൊഴിലാളികൾ അവശരായതോടെ താഴ്ചയിൽനിന്ന് കല്ലും മണ്ണും വലിച്ച് പുറത്തെടുക്കുന്ന യന്ത്രം എത്തിച്ചാണ് തിരച്ചിൽ തുടർന്നത്.

തിരച്ചിൽ അവസാനിപ്പിക്കാൻ ഏതാനും സമയംകൂടി അവശേഷിക്കേ അഞ്ചുമണിയോടെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. കൈകാലുകൾ മടക്കിക്കൂട്ടി ചണകത്തിന്റെ ചാക്കിലാക്കിയശേഷം പ്ലാസ്റ്റിക് കവറിൽ കയറ്റിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

മാസങ്ങളോളം മാലിന്യങ്ങൾക്കിടയിൽ കിടന്ന് ദ്രവിച്ച് എല്ലും തോലും തലയോട്ടിയും കുറച്ച് മാംസാവശിഷ്ടങ്ങളും മാത്രമാണ് കവറിലുണ്ടായിരുന്നത്.സ്ഥലത്ത് തൊഴിലാളികൾ കരയ്ക്കുകയറ്റിയതറിഞ്ഞ് പ്രദേശത്ത് ജനങ്ങൾ തടിച്ചുകൂടിയെങ്കിലും മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും മാത്രമാണ് പോലീസ് സ്ഥലത്തേക്ക് കടത്തി വിട്ടത്.

തിരൂർ ഡിവൈ.എസ്.പി കെ.ബി. സരേഷ്ബാബു, ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ, എസ്.ഐ ഹരിഹരസൂനു, രാജേഷ്, സയന്റിഫിക്‌ഫോറൻസിക് വിദഗ്ധരായ ഡോ. ഗിരീഷ്, ഡോ. ശ്രുതി, ഡോ. ത്വയ്ബ, ഡെപ്യൂട്ടി തഹസിൽദാർ സകേഷ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രാഥമിക പരിശോധന നടത്തി മനുഷ്യന്റെ മൃതശരീരം തന്നെയാണ് കവറിലുള്ളതെന്നു സ്ഥിരീകരിച്ചു. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മൃതദേഹപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ക്ഷേത്ര പൂജാരിയായ പ്രതികളിലൊരാളായ സുഭാഷ് പഞ്ചലോഹ വിഗ്രഹം നൽകാമെന്നു പറഞ്ഞ് അഞ്ച് ലക്ഷം രൂപ ഇർഷാദിൽനിന്ന് വാങ്ങിയിരുന്നു. വിഗ്രഹത്തിന്റെ ഫോട്ടോ കാണിച്ചാണു ഇർഷാദിനെ സുഭാഷ് വിശ്വസിപ്പിച്ചത്. എന്നാൽ കബളിക്കപ്പെട്ടതാണെന്നു മനസിലായതോടെ ഇർഷാദ് തുക തിരികെ ആവശ്യപ്പെട്ടു. കൊല്ലാൻ കൊണ്ടുപോകുമ്പോൾ ഒന്നരലക്ഷവും ഇവർ ഇർഷാദിന്റെ പക്കൽ നിന്നും കൈക്കലാക്കി. ഈ തുകയൊക്കെ തിരികെ കൊടുക്കേണ്ടി വരുമെന്ന ചിന്തയാണ് ഇർഷാദിനെ കൊല്ലാൻ

ജൂൺ 11നാണ് ഇർഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇർഷാദ് അവസാനമായി വിളിച്ചത് സുഭാഷിന്റെ അധികമാർക്കും അറിയാത്ത നമ്പറിലേക്കാണെന്നു കണ്ടെതിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നു സിഐ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും സിഐ പറഞ്ഞു.