കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ കണ്ടെടുത്തു : മൃതദേഹം തള്ളിയ കിണറ്റിൽ നിന്നും വാരിമാറ്റിയത് ടൺ കണക്കിന് മാലിന്യം
സ്വന്തം ലേഖകൻ മലപ്പുറം: മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയ പന്താവൂർ സ്വദേശി ഇർഷാദിന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെടുത്തു. ഇർഷാദിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന പ്രതികൾ മൊഴി നൽകിയിരുന്നു. പ്രതികളുടെ ഈ മൊഴിയെ തുടർന്ന് ശനിയാഴ്ച രാവിലെ മുതലാണ് മൃതദേഹത്തിനായികിണറ്റിൽ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ മാലിന്യം തള്ളുന്ന കിണറ്റിൽ തിരച്ചിൽ അതി കഠിനമായിരുന്നു. തിരച്ചിലിന്റെ ഭാഗമായി കിണറ്റിൽനിന്നു രണ്ടുദിവസത്തിനിടെ ടൺ കണക്കിന് മാലിന്യമാണ് പുറത്തേക്കെത്തിച്ചത്. തൊഴിലാളികളുടെയും അഗ്‌നിരക്ഷാ സേനയുടെയും സഹായത്തോടെയാണ് പൊലീസ് സംഘം മൃതദേഹം കണ്ടെത്താനായി തിരച്ചിൽ നടത്തിയത്. […]