തനിക്കെതിരെ മുൻപ് പരാതി നല്‍കിയ വനിതാ ജീവനക്കാരടക്കമുള്ളവരോടുള്ള വിരോധം; തങ്ങളെ കുടുക്കാൻ ഒരുക്കിയ തിരക്കഥയാണെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ; പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാർ കഞ്ചാവ് ചെടികള്‍ വളർത്തിയെന്ന റേഞ്ച് ഓഫീസർ ഇ.ബി. ജയന്റെ റിപ്പോർട്ടിൽ അടിമുടി ദുരൂഹത; പിന്നിലെ സത്യമെന്ത്…?

Spread the love

കോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാർ കഞ്ചാവ് ചെടികള്‍ വളർത്തിയെന്ന റേഞ്ച് ഓഫീസർ ഇ.ബി. ജയന്റെ റിപ്പോർട്ടിലും തുടർനടപടിയിലും അടിമുടി ദുരൂഹത.

തനിക്കെതിരെ മുൻപ് പരാതി നല്‍കിയ വനിതാ ജീവനക്കാരടക്കമുള്ളവരെ കുടുക്കാൻ ജയൻ ഒരുക്കിയ തിരക്കഥയാണെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഇത് സാധൂകരിക്കും വിധമാണ് കോട്ടയം ഡി.എഫ്.ഒയുടേയും റിപ്പോർട്ട്.

അതിനിടെ, കഞ്ചാവ് വളർത്തിയെന്ന് സമ്മതിച്ച്‌ നേരത്തെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വാച്ചർ അജേഷും ജയനെതിരെ രംഗത്തെത്തി. തന്നെകൊണ്ട് നിർബന്ധിച്ച്‌ വീഡിയോ എടുപ്പിക്കുകയായിരുന്നുവെന്നും മൂന്ന് വെള്ളക്കടലാസുകളില്‍ ഒപ്പിട്ട് വാങ്ങിയിരുന്നു എന്നുമാണ് ഇയാളുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയന്റെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോർട്ട് ഇദ്ദേഹം നല്‍കിയതെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. 40 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫീസില്‍ കഞ്ചാവ് വളർത്തിയെന്നത് വിശ്വസനീയമല്ലെന്നും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

മാത്രമല്ല, കഞ്ചാവ് ചെടികളുടെ പടമല്ലാതെ അവ വളർത്തി എന്നതിന് മറ്റുതെളിവുകളൊന്നും ഉണ്ടായിരുന്നില്ല.