കണ്ണൂരിൽ മാവോയിസ്റ്റുകള്‍ ഏഴ് തവണ വെടിവച്ചു’; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വനം വകുപ്പ് വാച്ചര്‍മാര്‍
സ്വന്തം ലേഖിക
കണ്ണൂർ : കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റുകളുടെ വെടിവെപ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് വനം വകുപ്പ് വാച്ചര്‍മാര്‍. വനപാലകരുടെ ട്രക്കിങ് വഴിയിലായിരുന്നു അഞ്ചംഗ മാവോയിസ്റ്റ് സംഘം ഉണ്ടായിരുന്നത്. ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു.
ഇവര്‍ ഏഴ് തവണ വെടിവച്ചെന്നും, ഒഴിഞ്ഞുമാറിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും വാച്ചര്‍മാര്‍ പറഞ്ഞു. ആറളത്ത് വനപാലകരുടെ ട്രക്കിങ് വഴിയിലാണ് മാവോയിസ്റ് സംഘം ഉണ്ടായിരുന്നത്. ഒരു സ്ത്രീയും രണ്ട് തോക്കുധാരികളും സംഘത്തില്‍ ഉണ്ടായിരുന്നു. പച്ച നിറത്തിലുള്ള വേഷമായിരുന്നു ഇവര്‍ ധരിച്ചിരുന്നതെന്നും വനം വകുപ്പ് വാച്ചര്‍മാര്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചംഗ സംഘത്തിലെ ബാക്കിയുള്ളവര്‍ സാധാരണ വേഷത്തിലായിരുന്നു. മാവോയിസ്റ്റുകള്‍ അൻപത് മീറ്റര്‍ അടുത്ത് നിന്ന് രണ്ട് തവണ വെടിവച്ചുവെന്നാണ് വനം വകുപ്പ് വാച്ചര്‍മാര്‍ പറയുന്നത്. മൂന്ന് തവണ നേരെയും നാല് തവണ ആകാശത്തേക്കും വെടിവച്ചു. ഒഴിഞ്ഞുമാറിയതുകൊണ്ടെന്ന് രക്ഷപ്പെട്ടതെന്നും വാച്ചര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.